Chapter Title : റോക്കി 5 [സാത്യകി]
ചിന്തിച്ചു.. എന്നാലും ഞാൻ കെട്ടിപ്പിടിച്ചു കുറച്ചു നേരം കിടത്തിയതിന്റെ ദേഷ്യം തീർക്കാൻ ഇഷാനി ഇടയ്ക്ക് എനിക്ക് ഒരു അടിയും പിച്ചും ഒക്കെ വീതം തന്നോണ്ട് ഇരുന്നു.. പോരാത്തതിന് റൂമിൽ കിടന്ന ഫുട്ബോൾ വച്ചു ഇടയ്ക്ക് എനിക്കിട്ട് പെരുക്കി കൊണ്ടും ഇരുന്നു. വയ്യാത്ത കാല് വച്ചൊന്നും ഒരു നോട്ടവും ഇല്ലാതെ അവൾ എനിക്കിട്ട് പെരുക്കി. ഗോൾ പോസ്റ്റ് ഞാൻ ആണെന്ന രീതിയിൽ ആണ് അവൾ കിക്ക് ചെയ്തോണ്ട് ഇരുന്നത്. അതും ഞാൻ ശ്രദ്ധിക്കാതെ എന്തെങ്കിലും പണി ചെയ്യുമ്പോളോ തിരിഞ്ഞു നിക്കുമ്പോളോ ഒക്കെ.. രണ്ട് മൂന്ന് കിക്ക് എനിക്ക് ശരിക്ക് നൊന്തു. പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല. അവൾ നല്ല വൈബിൽ ആയിരുന്നു. ഞാൻ ആയിട്ട് അത് സ്റ്റോപ്പ് ചെയ്യാൻ പോയില്ല. അത് കൊണ്ട് തന്നെ ഗ്യാപ് ഇട്ടു അവൾ എന്റെ നെഞ്ചത്ത് ഗോൾ അടിച്ചു കൊണ്ടിരുന്നു
നാല് മണിക്ക് പെട്ടന്ന് റൂമിലേക്ക് കയറിയ വഴിക്ക് അവൾ അടിച്ച ബോൾ പക്ഷെ എന്റെ ബോളിൽ ആണ് കൊണ്ടത്. എന്റെ വൃഷ്ണ സഞ്ചിയിൽ ചെറുതായ് ഒന്ന് ഉരസിയപ്പോൾ പെട്ടന്ന് എനിക്ക് നൊന്തു.. ഞാൻ അയ്യോ എന്ന് വച്ചു മുട്ട് കുത്തി നിലത്ത് ഇരുന്നു.. അവൾ അടിച്ചത് വലിയ ഫോഴ്സിൽ അല്ലാഞ്ഞത് ഭാഗ്യം. ആരുന്നേൽ എന്റെ ഉണ്ട ഇപ്പോൾ അണ്ണാക്കിൽ വന്നേനെ.. ചെറിയ കിക്ക് ആയത് കൊണ്ട് ജസ്റ്റ് ബോൾ ടച് ചെയ്തപ്പോ ഉള്ള നോവ് മാത്രമേ എനിക്ക് തോന്നിയുള്ളു. സാധാരണ ബോൾ കൊണ്ട് അടി കിട്ടുമ്പോ വേദന കാണിക്കാതെ നിന്ന ഞാൻ പെട്ടന്ന് വേദനിച്ചു മുട്ട് കുത്തി നിക്കുന്ന കണ്ട്
💬 Comments
View all comments