Chapter Title : റോക്കി 5 [സാത്യകി]
എനിക്ക് തോന്നിയിരുന്നില്ല. അതാണ് ഞാൻ കളി കുറച്ചു നീട്ടിക്കൊണ്ട് പോയത്..
'ഡീ ഞാനൊരു തമാശ കാണിച്ചതല്ലേ.. ഇതിന് കിടന്നു കരയുവാണോ..? അയ്യേ..'
ഞാൻ അവളുടെ കൈകൾ രണ്ടും മുഖത്ത് നിന്ന് എടുത്തു മാറ്റി. കരഞ്ഞ ഭാവം ഒന്നും കണ്ണുകളിൽ ഇല്ല. മുഖത്ത് ഒരു ഗൗരവഭാവം ഉണ്ട്. ഞാൻ എന്തോ പറയാൻ വാ തുറക്കുന്നതിന് മുമ്പേ അവൾ കട്ടിലിൽ കിടന്ന തലയിണ എടുത്തു എന്റെ തലക്കിട്ടു ഒറ്റയടി.. ഞാൻ അടുത്ത അടി തടയാൻ കൈ തലയ്ക്കു ക്രോസ് ചെയ്തപ്പോളേക്കും അവൾ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി വീണ്ടും എന്റെ തലയ്ക്കിട്ട് തലയിണ വച്ചു കീച്ചി
'വെളുപ്പാൻകാലത്ത് പെമ്പിള്ളേരെ കെട്ടിപിടിച്ചു കിടക്കണം അല്ലേ നിനക്ക്. നിന്റെ മറ്റവളെ പോയി കെട്ടിപ്പിടിക്കെടാ..'
അവൾ കരച്ചിൽ അഭിനയിച്ചത് ആയിരുന്നു. ഞാൻ കൈ അയച്ചപ്പോൾ അവൾ കട്ടിലിൽ നിന്ന് ചാടി ഇറങ്ങുകയും എനിക്കിട്ട് തലയിണ വച്ചു തമാശക്ക് മൂന്നാല് അടി തരുകയും ചെയ്തു. ഭാഗ്യം അവൾ സീരിയസ് ആയിരുന്നില്ല..
'എനിക്കിപ്പോ മറ്റവൾ വേണമെന്നൊന്നും ഇല്ല. നീ ആയാലും മതി..'
ഞാൻ അടി തടഞ്ഞു തലയിണയിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു
'കഴിഞ്ഞു എന്ന് കരുതണ്ട.. മോന് പുറകെ വരും സമ്മാനം..'
ഞാൻ തലയിണ അവളുടെ കയ്യിൽ നിന്നും വാങ്ങിയപ്പോൾ അവൾ അത് പറഞ്ഞു എന്റെ അടുത്ത് നിന്നും മാറി കൊണ്ട് പറഞ്ഞു
കെട്ടിപ്പിടുത്തം വിഷയം അവൾ ഇത്രയും സില്ലി ആയി എടുക്കുമെന്ന് ഞാൻ കരുതിയില്ല. അവളെ കെട്ടിപിടിച്ചു കുറച്ചു നേരം കിടക്കാനും പറ്റി അവളത് സീരിയസ് ആയി കണ്ടുമില്ല. വല്ലാത്തൊരു ഭാഗ്യം തന്നെ.. ഞാൻ
💬 Comments
View all comments