0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.3K

സ്വപ്നം എന്ന്.. അല്ലേ..?

'അതിപ്പോ നിന്നോട് പറയാൻ പറ്റില്ല.. ഞാൻ പിന്നെ പറയാം..'

'എനിക്ക് ഇപ്പോൾ കേൾക്കണം..'
ഞാൻ വിട്ട് കൊടുത്തില്ല..

'കൈ വിട്ടാൽ പറയാം..'

'പറഞ്ഞാൽ കൈ വിടാം..'

'എന്ത് കഷ്ടം ഉണ്ട്..'
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു

'ഒരു കഷ്ടവും ഇല്ല..'

'നീ ഇനി എന്നെ വിട്ടില്ല എങ്കിൽ ഞാൻ ശരിക്കും പിണങ്ങും..'
അവൾ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു

'ഓഹോ എന്നിട്ട്..?
ഞാൻ ചോദിച്ചു

'ഞാൻ വീട്ടിൽ പോകും..'

'ഞാൻ വിട്ടാൽ അല്ലേ നീ ഇവിടെ നിന്ന് എഴുന്നേൽക്കുക എങ്കിലും ചെയ്യൂ..'
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'അർജുൻ പ്ലീസ്..'
അവൾ കരയുന്ന പോലെ ചോദിച്ചു

'ഒരു പ്ലീസും ഇല്ല മോളെ.. സ്വപ്നം പറഞ്ഞാൽ വിടാം..'

'പ്ലീസ് ഞാൻ പൊക്കോട്ടെ..'
അവൾ ശരിക്കും കരയുന്ന പോലെ ആയി

'തനിക്ക് പോകാൻ അനുവാദം ഇല്ല...'
ഞാൻ ചുമ്മാ അലറി ചിരിച്ചു കൊണ്ട് തമാശയിൽ പറഞ്ഞു
അവൾ കണ്ണ് കൈ കൊണ്ട് പൊത്തി മുഖം നെഞ്ചിൽ ചേർത്ത് കിടന്നു. കുറച്ചു നേരം അവളിൽ നിന്ന് അനക്കം ഒന്നും ഉണ്ടായില്ല. പിന്നെ പതിയെ അവളുടെ കരച്ചിലിന്റെ ശബ്ദം ഞാൻ കേട്ടു.. മുഖം കൊണ്ട് കൈ പൊത്തി അവൾ കരയുകയാണ്.. ഞാൻ ഒരു കൈ അയച്ചു അവളുടെ മുഖത്ത് നിന്ന് കൈ മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു.. ഞാൻ മെല്ലെ എഴുന്നേറ്റ് ഇരുന്നു അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി. ശോ കരയാൻ മാത്രം ഒക്കെ ഉണ്ടായിരുന്നോ, അവളും അത്രക്ക് ഗൗരവത്തിൽ ആണ് ഇത് കണ്ടത് എന്ന്

💬 Comments

View all comments