Chapter Title : റോക്കി 5 [സാത്യകി]
തള്ളി പോ എന്ന് പറഞ്ഞിട്ട് അവൾ ദേഷ്യത്തിൽ എഴുന്നേറ്റ് പോയി.
അവൾ നേരെ എണീറ്റ് ടെറസിലേക്കാണ് പോയത്.. അവൾ താഴേക്ക് വരുമെന്ന് കരുതി ഞാൻ കുറച്ചു നേരം നോക്കിയിരുന്നു.. എന്നോടുള്ള പിണക്കം കാരണം അവൾ അവിടെ തന്നെ ഇരിക്കുന്നു എന്ന് അറിയുന്ന കൊണ്ട് പിണക്കം മാറ്റാൻ ഞാൻ മേലേക്ക് ചെന്നു. എന്റെ കയ്യിൽ രണ്ട് ഗ്ലാസ്സിൽ ആയി കാപ്പി ഉണ്ടായിരുന്നു. ടെറസിൽ മെത്തയിൽ ഇരിക്കുന്ന അവളുടെ അടുത്ത് കാപ്പി കൊണ്ട് വച്ചു ഞാൻ അവളുടെ അടുത്ത് വന്നിരുന്നു.. അവളെന്നെ മൈൻഡ് ചെയ്യുന്നില്ലായിരുന്നു.. മുഖത്ത് ഇപ്പോളും ചെറിയ ദേഷ്യവും പിണക്കവും ഒക്കെ വായിച്ചെടുക്കാം.
വെയിലാറി ഒരു സുഖമുള്ള ചൂട് മാത്രം പരന്ന ഒരു സായാഹ്നം.. ഇഷാനിയുടെ കാലിലെ സ്വർണ്ണക്കൊലുസ് പക്ഷെ വെയിലിനെക്കാൾ തിളങ്ങുന്നുണ്ടായിരുന്നു.. അവൾ എന്നെ നോക്കാതെ ഇരുന്നപ്പോൾ ഞാൻ താഴെ ഇരുന്ന കാപ്പി അവൾക്ക് നേരെ നീട്ടി...
'കാപ്പി കുടിക്ക് ഇഷൂ...'
അവൾ കാപ്പി വാങ്ങാതെ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു
'നീ പോ.. ഞാൻ ഒന്ന് മനസമാധാനത്തിന് വന്നിരുന്നതാ ഇവിടെ..'
അവൾ തെല്ലൊരു നീരസത്തിൽ പറഞ്ഞു
'നിന്റെ പിണക്കം ഇത് വരെ മാറിയില്ലേ.. നീ രാവിലെ പ്രാങ്ക് കാണിച്ചതിന് ഞാനൊരു മറുപണി തന്നതല്ലേ..'
'ഒന്ന് പോയെ അർജുൻ..'
അവൾ എന്നെ ഒഴിവാക്കുന്നത് പോലെ സംസാരിച്ചു
'ഇതൊക്കെ ഒരു തമാശ ആയി കാണൂ മോളെ..'
'നിന്റെ തമാശ എനിക്ക് തീരെ പിടിക്കുന്നില്ല ഇപ്പോൾ നീ കുറച്ചു ഓവർ ആണ്..'
അവൾ അല്പം കനപ്പിച്ചു പറഞ്ഞു
അതെന്തോ എനിക്ക് കുറച്ചു ഫീലായ്.. അത്രയും നേരം അവളും എല്ലാം തമാശക്ക് എടുത്തു
💬 Comments
View all comments