Chapter Title : റോക്കി 5 [സാത്യകി]
നിന്നോട് മിണ്ടില്ല..'
ഞാൻ തറപ്പിച്ചു പറഞ്ഞു
'ശരി മിണ്ടണ്ട...'
അവൾ പറഞ്ഞു
'എന്നാലും നിന്റെ ഉള്ളിൽ ഇത്രയും വൃത്തികേട് ഒക്കെ ഉണ്ടെന്ന് ഞാൻ ഓർത്തില്ല. ഇങ്ങനെ ഒരുത്തന്റെ കൂടെ ഇത്രയും ദിവസം ഇവിടെ താമസിച്ചത് ഓർക്കുമ്പോ തന്നെ എനിക്ക് അത്ഭുതം ആണ്..'
അവൾ എന്നെ കളിയാക്കാൻ തുടങ്ങി.. പിന്നെയും പിന്നെയും കുത്തി കുത്തി ഓരോന്ന് പറഞ്ഞെങ്കിലും ഞാൻ വായ തുറന്നില്ല..
'എന്താ മോനു ഒന്നും മിണ്ടാത്തത്...? പിണക്കം ആയോ..?
അവൾ കളിയാക്കൽ തുടർന്നു
'അർജുൻ... ഒന്നൂടെ ചോദിക്ക്... സീരിയസ് ആയിട്ട്... ഞാൻ തരാം....'
അവൾ പറഞ്ഞു.. ഇത്തവണ എനിക്ക് കണ്ട്രോൾ പോയി.. ഞാൻ എനിക്ക് വായിൽ വന്നത് വിളിച്ചു പറഞ്ഞു
'നിന്റെ പേരയ്ക്ക എനിക്കൊന്നും വേണ്ട.. എടുത്തോണ്ട് പോ...'
ഞാൻ ദേഷ്യത്തിൽ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അത്രയും നേരം ശോഭിച്ചു നിന്ന അവൾ പെട്ടന്ന് നിറം മങ്ങി. അത് അവൾക്ക് ഒരു ഇൻസൾട്ട് ആയെന്ന് എനിക്ക് മനസിലായി
'പേരയ്ക്ക് പോരെങ്കിൽ നീ മുഴുത്തത് വല്ലോം പോയി പിടിക്ക്.. '
അവൾ ദേഷ്യത്തോടെ പറഞ്ഞു
'ആ....'
ശരിയെന്ന മട്ടിൽ ഞാൻ വച്ചു
ഇഷാനിയുടെ ദേഷ്യം വർധിച്ചു. അവൾ കയ്യെടുത്തു എന്റെ തോളിൽ ആഞ്ഞൊരു അടി തന്നു. തമാശക്ക് പോലും അങ്ങനെ പറഞ്ഞാൽ ഒരു പെണ്ണിനും സഹിക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷെ ഇവിടെ ഞാൻ അതിലും ദേഷ്യത്തിൽ ആണ്
'എന്നാ നീ പോടാ.. ആരുടെ അടുത്ത് ആണെന്ന് വച്ചാ പോ.. നിന്റെ മറ്റവൾ ഉണ്ടല്ലോ.. എച്ചു..... അവളുടെ അടുത്തോട്ടു തന്നെ ചെല്ല്...'
ഇഷാനി ഉദ്ദേശിച്ചത് ലച്ചുവിനെ ആണെന്ന് എനിക്ക് മനസിലായി.. ഇഷാനി പിന്നെയും ദേഷ്യത്തിൽ വായിൽ വന്നതൊക്കെ എന്നെ പറഞ്ഞു.. തമാശ ആയി അവൾ തന്നെ തുടങ്ങിയത് ലാസ്റ്റ് അവൾ തന്നെ സീരിയസ് ആയി
'നീ പോകണ്ട.. ഞാൻ പൊക്കോളാം.. അപ്പോൾ നിനക്ക് സമാധാനം ആകുമല്ലോ...?
എന്റെ മറുപടി ഒന്നും വരാതായപ്പോൾ അവൾ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞിട്ട് താഴേക്ക് ധൃതിയിൽ ഇറങ്ങി പോയി.. ഞാൻ അപ്പോളും ഒരക്ഷരം മിണ്ടിയില്ല.. ഞാൻ താഴെ ഇറങ്ങി വരുമെന്ന് ഇഷാനി കരുതി കാണണം. അഞ്ചു മിനിറ്റ് ആയിട്ടും എന്റെ അനക്കം ഇല്ലാതെ ആയപ്പോ പഴയതിലും ദേഷ്യത്തോടെ അവൾ മുകളിലേക്ക് കയറി വന്നു..
'ഞാൻ പോകുവാ എന്ന് പറഞ്ഞിട്ട് പോലും അവനൊരു കുലുക്കവും ഇല്ല.. അപ്പോൾ അത്രേ ഉള്ളു എന്നോട് ഇഷ്ടം..'
ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
'ഞാൻ പോയാൽ നിനക്ക് സമാധാനം ആകുമായിരിക്കും അല്ലേ..? അതല്ലേ കുറച്ചു മുന്നേ പൊക്കോളാൻ പറഞ്ഞത്.. എനിക്ക് മനസിലായി..'
അവൾ പറഞ്ഞു
ഞാൻ അതിനും മറുപടി കൊടുത്തില്ല
'നീയെന്താ ഒന്നും മിണ്ടാത്തത്..? നിന്റെ വായിൽ എന്താ വല്ലതും ഉണ്ടോ..?
അവൾ ദേഷ്യത്തോടെ വന്നു
💬 Comments
View all comments