Chapter Title : റോക്കി 5 [സാത്യകി]
കുട്ടി തന്നെ ആയിരുന്നു..'
'നിന്നെ കണ്ടാൽ അമ്മയുടെ നല്ല ഛായ ഉണ്ട്..'
അത് പറഞ്ഞാൽ അവൾക്ക് ഇഷ്ടം ആകുമോ എന്നറിയില്ല എങ്കിലും ഞാൻ മനസിൽ തോന്നിയത് പറഞ്ഞു
' ഞാൻ അന്ന് എന്തിനാ അവരോട് അത്ര ദേഷ്യത്തിൽ പെരുമാറിയത് എന്ന് നിനക്ക് അറിയാമോ..?
അവൾ ചോദിച്ചു
'ഇല്ല..'
ഞാൻ പറഞ്ഞു
'അവരാണ് എന്റെ അച്ഛനെ കൊന്നത്..'
ഇഷാനി മെല്ലെ പറഞ്ഞു. എനിക്ക് അത് കേട്ട് എന്തോ ഒരു മരവിപ്പ് തോന്നി. അവൾ തുടർന്നു
' അവര് തമ്മിൽ എന്തായിരുന്നു പ്രശ്നം എന്നൊന്നും എനിക്കറിയില്ല. അത് അറിയാനുള്ള പ്രായം ഒന്നും എനിക്ക് അന്ന് ഇല്ലായിരുന്നു. പക്ഷെ എന്തോ ഇഷ്യൂ ഉണ്ടായിരുന്നത് എനിക്ക് അറിയാൻ കഴിയുമായിയിരുന്നു.. രണ്ട് പേരും വഴക്ക് പിടിച്ചു എന്നെ ശ്രദ്ധിക്കാതെ വരുന്നത് കൊണ്ട് അത് അറിഞ്ഞാണ് ഞാനും വളർന്നത്.. '
പിന്നെ സംസാരിച്ചു തുടങ്ങുമ്പോ ഇഷാനി എന്നെ നോക്കിയില്ല. അവളുടെ ശബ്ദത്തിന് ഒരു മരവിപ്പ് ഉണ്ടായിരുന്നു.. അവളുടെ വാക്കുകളിൽ ഒരു തേങ്ങൽ ഒളിച്ചിരുന്നു. വയലിന്റെ മേലെ വട്ടമിട്ടു പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി അവൾ ബാക്കി കഥ പറഞ്ഞു
' ഞങ്ങളുടെ റൂമിന് അടുത്തുള്ള റൂമിൽ വേറൊരു മലയാളി ഫാമിലി ആയിരുന്നു ഉണ്ടായിരുന്നെ.. ഇവർ രണ്ട് പേരും വീട്ടിൽ ഇല്ലാത്ത സമയത്തു എന്നെ അവിടെ കൊണ്ട് ആക്കിയിട്ടാണ് പോകുന്നത്. ഒരു ദിവസം രാത്രി ആയിട്ടും എന്നെ വിളിക്കാൻ അമ്മ വന്നില്ല. അച്ഛൻ കുറച്ചു വൈകി ആണ് വരുന്നത്. അച്ഛൻ വന്നപ്പോൾ ആണ് ഞാൻ അപ്പോളും അപ്പുറത്തെ വീട്ടിൽ ആണെന്ന് മനസിലായത്. അമ്മ എവിടെ പോയെന്ന് ആർക്കും മനസിലായില്ല.
💬 Comments
View all comments