Chapter Title : റോക്കി 5 [സാത്യകി]
അച്ഛന് അറിയാമായിരുന്നു എന്ന് തോന്നുന്നു. രണ്ട് ദിവസം കഴിഞ്ഞു എന്നെ പതിവ് പോലെ ആ ഫാമിലിയുടെ അടുത്താക്കിയിട്ട് അച്ഛൻ പോയി. രാത്രി ആയിട്ടും അച്ഛൻ വന്നില്ല. പിറ്റേന്ന് നേരം വെളുത്തപ്പോൾ ആണ് ഞാൻ അറിയുന്നത് അച്ഛൻ എങ്ങും പോയിരുന്നില്ല ഞങ്ങളുടെ വീട്ടിൽ ഒരു കയറിൽ എല്ലാം അവസാനിപ്പിച്ചിരുന്നു എന്ന്..'
അത് പറഞ്ഞിട്ട് അവളൊരു നെടുവീർപ്പിട്ടു.. ഇന്നേ വരെ ആരോടും തുറക്കാത്ത കഥ ഒരാളോട് തുറക്കുന്നതിന്റെ വേദനയും ആശ്വാസവും എല്ലാം അവളുടെ മുഖത്ത് ഉണ്ടായിരുന്നു
'എന്റെ ലൈഫിലെ വോർസ്റ്റ് ഡേ ആയിരുന്നു അത്. അച്ഛൻ പോയി എന്ന് എനിക്ക് മനസിലായി. ആ ബോധം ഒക്കെ അന്നേ എനിക്ക് വന്നിരുന്നു. പക്ഷെ എനിക്ക് മനസിലാകാഞ്ഞത് അമ്മ എവിടെ പോയി എന്നാണ്..? അമ്മ എന്താ എന്നെ കാണാൻ വരാത്തത് എന്ന് സംശയം ആയി. അമ്മയെ കാണാതെ ആയപ്പോൾ തൊട്ട് അപ്പുറെ ഇപ്പുറെ ഉള്ളവരുടെ എല്ലാം അടക്കി പിടിച്ച സംസാരം എനിക്ക് കേൾക്കാമായിരുന്നു.. പക്ഷെ അതൊന്നും എനിക്ക് മനസിലായില്ല.. അച്ഛൻ മരിച്ചു കഴിഞ്ഞാണ് അതിന്റെ ക്ലിയർ പിക്ചർ എനിക്ക് കിട്ടുന്നത്.. അവര് വേറെ ആരുടെയോ ഒപ്പം പോയതാണ്. എന്റെ അച്ഛനെയും എന്നെയും ഇട്ടിട്ട് അവരുടെ കാമുകന് ഒപ്പം പോയി.. ആ വിഷമത്തിൽ ആണ് അച്ഛൻ ജീവിതം അവസാനിപ്പിച്ചത്... അവര് രണ്ട് പേരും ഒറ്റയടിക്ക് എന്നെ ഉപേക്ഷിച്ചു പോയി ടാ.. രവിയച്ഛൻ നാട്ടിൽ നിന്ന് വരുന്ന വരെ ഞാൻ ശരിക്കും ചത്ത അവസ്‌ഥയിൽ ആയിരുന്നു.. സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത ഒരു കുട്ടി.. രവിയച്ഛൻ പിന്നെ എന്നെ നാട്ടിൽ കൊണ്ട് വന്നു.. അന്ന് മുംബൈ
💬 Comments
View all comments