Chapter Title : റോക്കി 5 [സാത്യകി]
അപ്പോൾ പിണക്കം ഇല്ല..'
അവൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു
ചിരിച്ചു പോയത് കൊണ്ട് ഇനി മസിൽ പിടിച്ചിട്ട് കാര്യം ഇല്ല എന്ന് എനിക്ക് അറിയാം. എന്തായാലും അയഞ്ഞു കൊടുത്തേക്കാം എന്ന് കരുതി ഞാൻ പിന്നെയും ഒരു ചിരി പാസ്സാക്കി..
'ഹോ.. എന്റെ പൊന്നോ.. അവസാനം ഒന്ന് തെളിഞ്ഞു കണ്ടല്ലോ ഈ മുഖം..'
അവൾ പറഞ്ഞു
'വാ.. താഴെ പോകാം...'
ഞാൻ മെല്ലെ ചിമ്മിനിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു
'അവിടെ ഇരിക്ക്.. കുറച്ചു കഴിഞ്ഞു പോകാം..'
അവളും എന്റെ ഒപ്പം കയറി ഇരുന്നിട്ട് എന്റെ മടിയിലേക്ക് തല വച്ചു കിടന്നു. മടിയിൽ കിടന്നു അവൾ കൊഞ്ചലോടെ സംസാരിച്ചു. സ്നേഹം കൂടുമ്പോ ചിലപ്പോ അവളുടെ സംസാരത്തിൽ ഒരു കൊഞ്ചൽ വരാറുണ്ട്.. പക്ഷെ എന്റെ മറുപടികളിൽ എന്തോ ഒരു സംതൃപ്തി കുറവ് അവൾക്ക് അനുഭവപ്പെട്ടു. ഞാൻ പൂർണമായും മുന്നത്തെ പിണക്കത്തിൽ നിന്നും ഊരി വന്നിട്ടില്ല എന്ന് അവൾക്ക് മനസിലായി
'ഇപ്പോളും എന്നോട് പിണക്കം ഉണ്ടല്ലേ..?.
അവൾ ചോദിച്ചു
'ഇല്ല.. പിണക്കം ഉണ്ടേൽ ഞാൻ മിണ്ടുമോ..?
ഞാൻ തിരിച്ചു ചോദിച്ചു
'മിണ്ടുന്നുണ്ട്.. പക്ഷെ എന്തെങ്കിലും ചോദിച്ചാൽ മാത്രം. അതും ഭയങ്കര ഡിസ്റ്റൻസ് ഇട്ട്..'
'അതൊക്കെ നിനക്ക് തോന്നുന്നതാ..'
ഞാൻ പറഞ്ഞു
'അല്ല. നീ പഴയ പോലെ എന്നോട് മിണ്ടുന്നില്ല. എനിക്ക് അത് നല്ലപോലെ അറിയാൻ പറ്റുന്നുണ്ട്..'
'ശെടാ.. മിണ്ടാൻ പറഞ്ഞു. മിണ്ടി.. ഇനി ഇപ്പൊ അടുത്ത കാര്യം ഉണ്ടാക്കുവാനോ നീ..?
'പഴയ പോലെ മിണ്ടാൻ പറ്റുമോ ഇല്ലയോ..?
അവൾ ഗൗരവത്തോടെ ചോദിച്ചു
'അത് പോലെ തന്നെ ആണ് മിണ്ടുന്നതു..'
ഞാൻ പറഞ്ഞു
'അല്ല അല്ല അല്ല...'
അവൾ തറപ്പിച്ചു പറഞ്ഞു
'ആണ് ഡീ.. നിനക്ക് വെറുതെ തോന്നുന്നതാ..'
'തോന്നൽ അല്ല.. ഞാൻ അത് സമ്മതിക്കാത്ത ദേഷ്യം ഇപ്പോളും നിനക്ക് ഉണ്ടല്ലേ..?
അവൾ ചോദിച്ചു
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല
'കണ്ടോ..? ഒന്നും മിണ്ടുന്നില്ല. അത് പറഞ്ഞപ്പോ സൈലന്റ് ആയി. അപ്പോൾ അത് മനസിൽ തന്നെ ഉണ്ട്.. അതാണ് പഴയ പോലെ ആകാത്തത്..'
അവൾ പറഞ്ഞു
'എന്റെ പൊന്ന് ഇഷാനി നീ ആ കാര്യം ഒന്ന് ഒഴിവാക്ക്.. എനിക്ക് ഒന്നും വേണ്ട.. ഞാൻ ഇനി ഒരിക്കലും നിന്നോട് ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല..'
ഞാൻ കൈ തൊഴുതു അവളോട് പറഞ്ഞു
'എന്തുവാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..? ഞാൻ ജസ്റ്റ് ഒരു നോ പറഞ്ഞതിന് ആണോ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ..?
അവൾ സങ്കടത്തോടെ എന്റെ മടിയിൽ നിന്നും തല ഉയർത്തി എന്നോട് ചോദിച്ചു.
'ഞാൻ വിഷമിപ്പിക്കുന്നത് അല്ല. നീ സ്വയം ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നത് ആണ്.. നീ നോ പറഞ്ഞത് ഞാൻ അക്‌സെപ്റ്റ് ചെയ്തു. അത് കൊണ്ട് തന്നെ ഇനി ഒരിക്കലും അത് ചോദിച്ചു
💬 Comments
View all comments