Chapter Title : റോക്കി 5 [സാത്യകി]
സെറ്റപ്പ് ഒക്കെ മയപ്പെടുന്നത് അച്ഛൻ കല്യാണം കഴിച്ചു ഫാമിലി ആയപ്പോൾ ആണ്. ആ സമയം അച്ഛൻ എല്ലാം റിയൽ എസ്റ്റേറ്റ് ബാർ അങ്ങനെ പല പരിപാടികളും നോക്കാൻ തുടങ്ങി. ഞാൻ ഒക്കെ ഉണ്ടായപ്പോ ഇവർ ബിസിനസ് നല്ലപോലെ പച്ച പിടിച്ചിരുന്നു. പക്ഷെ ഈ പറഞ്ഞ ഗുണ്ടായിസം സെറ്റപ്പ് ഒക്കെ മറവിൽ ഉണ്ടായിരുന്നു.. പോകെ പോകെ അത് കുറഞ്ഞു വന്നെങ്കിലും ഇവർക്ക് ഇതൊന്നും ഒറ്റയടിക്ക് ഉപേക്ഷിച്ചു വരാൻ പറ്റില്ല എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു..'
അർജുൻ പറയുന്നത് ഇഷാനി ശ്രദ്ധയോടെ കേട്ടിരുന്നു
'ചേട്ടൻ എന്നെക്കാൾ മൂന്ന് വയസ്സ് മൂപ്പുണ്ട്. അനിരുദ്ധ് - അനി എന്ന് വിളിക്കും. ഞങ്ങൾ രണ്ട് പേരും അമ്മയുടെ മക്കൾ ആയിരുന്നു. അപ്പനോട് അത്ര വലിയ അറ്റാച്ച്മെന്റ് ഒന്നും ഇല്ലായിരുന്നു. അച്ഛൻ ആണേലും ഞങ്ങളുടെ കാര്യത്തിൽ അങ്ങനെ അഭിപ്രായം പറയാനോ നിയന്ത്രിക്കാനോ ഒന്നും വരാറില്ല. അമ്മയുടെ കയ്യിൽ ആയിരുന്നു ഫുൾ നിയന്ത്രണം ഞങ്ങളുടെ. അച്ഛൻ ആദ്യമായി ഒരു കാര്യത്തിൽ എന്നോട് തടസ്സം പറയുന്നത് ഞാൻ സ്റ്റേറ്റ്സ് ൽ പോകുന്ന കാര്യം വന്നപ്പോൾ ആണ്. എനിക്ക് അവിടെ ലൈഫ് സ്പെൻഡ് ചെയ്യാൻ ആണ് ഇഷ്ടം എന്നൊക്കെ അറിഞ്ഞപ്പോ പുള്ളി ചെറുതായ് ഒന്ന് എതിർത്തു. പക്ഷേ ആ കാര്യത്തിൽ ഞാൻ തന്നെ ജയിച്ചു. എന്നെ പോലെ ആരുന്നില്ല അനി. അവൻ അച്ഛൻ പറയുന്ന കേട്ട് ഇവിടെ തന്നെ നിന്ന് കമ്പിനി എല്ലാം നോക്കി.. ഞാൻ പുറത്ത് പഠിക്കാൻ പോയി ജോബും അവിടെ തന്നെ സെറ്റായി.. ഇവിടെ വരെ ഞങ്ങളുടെ എല്ലാം ലൈഫ് സ്മൂത്ത് ആയാണ് പൊക്കൊണ്ടിരുന്നത്...'
അർജുൻ ഒരു നെടുവീർപ്പിട്ടു..
💬 Comments
View all comments