Chapter Title : റോക്കി 5 [സാത്യകി]
ദിവസങ്ങൾ കൂടിയേ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുമിച്ച് ഉണ്ടാവൂ എന്നുള്ളത് കൊണ്ട് തന്നെ കൃഷ്ണയേ ഞങ്ങൾക്കിടയിൽ കൊണ്ട് വരാൻ ഞാൻ ആഗ്രഹിച്ചില്ല..
'ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷെ പറയണോ എന്നാണ് സംശയം..'
ഞാൻ മടിച്ചു പറഞ്ഞു
'പറ.. ഞാൻ എന്റെ എല്ലാം പറഞ്ഞില്ലേ.. നീ നിന്റെ ഫാമിലിയേ പറ്റി ഒന്നും എന്നോട് പറയാറില്ലല്ലോ. നമ്മൾ രണ്ട് പേരും ആ മാറ്റർ പരസ്പരം ഒഴിവാക്കി വിടാറുണ്ട്. ഞാൻ എന്റെ പറഞ്ഞു. നീ പറ നിന്റെ.. എന്നോട് ഷെയർ ചെയ്യാൻ പറ്റാവുന്നത് ആണെന്ന് തോന്നിയാൽ...'
അവൾക്ക് എന്റെ ഫാമിലിയെ പറ്റി ഒക്കെ ആണ് അറിയേണ്ടത്. അതിനെ കുറിച്ച് സംസാരിക്കുമ്പോളും ചിന്തിക്കുമ്പോളും എല്ലാം ഞാൻ വളരെ ഡെസ്പ് ആകുന്ന കൊണ്ട് ഞാൻ അതാരോടും അങ്ങനെ വലുതായി ഷെയർ ചെയ്യാറില്ല. പക്ഷെ ഇന്നാ പതിവ് തെറ്റിക്കാൻ ഞാൻ തീരുമാനിച്ചു
' എന്റെ ഫാമിലിയേ കുറിച്ച് എന്താ പറയുക. ഞങ്ങൾ നാല് പേരായിരുന്നു. അച്ഛൻ, അമ്മ, ചേട്ടൻ പിന്നെ ഞാൻ. നീ എന്നെ പറ്റിയും അച്ഛനെ പറ്റിയും ഒക്കെ ഉള്ള കഥകൾ കേട്ടിട്ടില്ലേ കോളേജിൽ വച്ചു. ഏറെക്കുറെ മിക്കതും ഉള്ളതാണ്. അച്ഛൻ പണ്ട് ശരിക്കും നൊട്ടോറിയാസ് ബാക്ക്ഗ്രൗണ്ട് ഉള്ള ഒരായിരുന്നു. പച്ചക്ക് പറഞ്ഞാൽ ഗുണ്ടാതലവൻ എന്നൊക്കെ പറയാം. അച്ഛനും അച്ചന്റെ ഒരു ബ്രദർ ദേവരാജൻ അങ്കിളും ആയിരുന്നു അന്ന് ഇവിടുത്തെ കിങ്‌സ്.. നമ്മൾ അന്ന് കണ്ടില്ലേ മഹാൻ.. മൂപ്പര് ആയിരുന്നു അച്ഛന്റെ റൈറ്റ് ഹാൻഡ്. ഇപ്പോളത്തെ പോലെ ഒന്നും അല്ല പുള്ളി പണ്ട് വൻ ടെറർ ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളെ.. ഇവരുടെ ഈ
💬 Comments
View all comments