Chapter Title : റോക്കി 5 [സാത്യകി]
എന്റെ പുറത്തോട്ടുള്ള പോക്കിന്റെ കാര്യത്തിൽ. വീണ്ടും പുറത്തേക്ക് പോകാൻ തയ്യാറായ എന്നോട് അച്ഛൻ നിർബന്ധപൂർവ്വം പോകരുത് എന്ന് പറഞ്ഞു. അമ്മ പോയപ്പോൾ ഞങ്ങൾ അടുത്ത് വേണെമെന്ന് തോന്നിയത് കൊണ്ടാവും.. പക്ഷെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് പിടിച്ചു. വലിയ വഴക്ക് ഒന്നുമല്ലയിരുന്നു പക്ഷെ എന്റെ വായിൽ നിന്ന് അരുതാത്ത ഒന്ന് വീണു പോയി.. അച്ഛൻ ചെയ്തു കൂട്ടിയതിന് എല്ലാം അമ്മ ആണ് അനുഭവിച്ചത് എന്ന് ഞാൻ പറഞ്ഞു.. അന്നെനിക്ക് ഈ കർമയിൽ ഒക്കെ വിശ്വാസം ഉണ്ടായിരുന്ന സമയം കൂടിയാണ്.. ആ ഒരു ഇതിലെല്ലാം പറഞ്ഞതാണ്...'
'എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..?
അവൾ ചോദിച്ചു
'അച്ഛൻ ഒന്നും പറഞ്ഞില്ല.. അച്ഛൻ അത് അംഗീകരിച്ചത് പോലെ മിണ്ടാതെ ഇരുന്നു.. ആൾറെഡി ആളെ നല്ലത് പോലെ വേദനിപ്പിച്ച കൊണ്ട് ഞാൻ പുറത്തേക്ക് തല്ക്കാലം പോണില്ല എന്ന് വച്ചു.. അനി കമ്പിനി ശ്രദ്ധിക്കും ഞാൻ ഇവിടെ വീട്ടിൽ തന്നെ ഇരിപ്പും.. പക്ഷെ എല്ലാ വിഷമങ്ങൾക്കും ഇടയിൽ എനിക്ക് സന്തോഷം നൽകാൻ അന്ന് ഒരാൾ ഉണ്ടായിരുന്നു.. ഞാൻ ഇവിടെ നിന്ന് പോകാതെ ഇരിക്കാൻ അവളും ഒരു കാരണം ആയിരുന്നു.. കുറെ മോശം നാളുകൾക്ക് ശേഷം ഞാൻ പിന്നെയും സന്തോഷിക്കാൻ തുടങ്ങി..'
'അവൾ എന്ന് വച്ചാൽ.. ആര്..?
ഇഷാനി ആകാംക്ഷയോടെ ചോദിച്ചു
'അനാര....!
അർജുൻ ഷർട്ട് ബട്ടൺ ഒന്ന് അഴിച്ചു നെഞ്ചിൽ പച്ച കുത്തിയ പേര് അവൾക്ക് നേരെ കാണിച്ചു കൊണ്ട് പറഞ്ഞു.. ആ പേര് അവൾ മുമ്പ് കണ്ടിട്ടുണ്ട്.. അതാരാണ് എന്നും അവൾക്ക് സംശയം തോന്നിയിട്ടുണ്ട്..
'അത് നിന്റെ ആരാ..?
💬 Comments
View all comments