0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.6K

ഇഷാനി പിന്നെയും ചോദിച്ചു

'എന്റെ ഗേൾഫ്രണ്ട് ആയിരുന്നു......'
അർജുൻ ഒരു കള്ളച്ചിയോടെ പറഞ്ഞു. അത് കേട്ടപ്പോൾ മുഖത്ത് ഉണ്ടായ സങ്കോചം അവൾക്ക് മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല..

'നിനക്ക് അപ്പോൾ മുമ്പ് വേറെ ലവർ ഉണ്ടായിരുന്നോ...?
അവൾ നിരാശയോടെ ചോദിച്ചു

'അവൾ എന്റെ ചേട്ടന്റെ മോൾ ആയിരുന്നെടി.. '
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'മൂന്ന് വയസ്സ് ഉള്ളായിരുന്നു വാവയ്ക്ക്.. എന്നെ ഭയങ്കര കാര്യം ആയിരുന്നു.. എന്റെ അടുത്തൂന്ന് മാറില്ല.. മിക്കപ്പോഴും അവൾ എന്റെ റൂമിൽ ആയിരിക്കും.. അവൾ എപ്പോളും കളർ കൊണ്ടും പേന കൊണ്ടുമൊക്കെ എല്ലായിടത്തും കുത്തി വരയ്ക്കും.. അവളുടെ അമ്മയുടെ റൂമിൽ വരയ്ക്കുമ്പോ വഴക്ക് പറയുന്ന കൊണ്ട് എന്റെ മുറിയിൽ ആയിരുന്നു അവളുടെ വര മുഴുവൻ.. ഇപ്പോളും അവിടെ കാണും അത്...'
ഞാൻ ഒരല്പം വിഷാദത്തോടെ പറഞ്ഞു

'എന്നെ ആരും തൊട്ട് നിൽക്കുന്നത് ഒന്നും അവൾക്ക് ഇഷ്ടം അല്ല. ബഹളം വയ്ക്കും അവരെ തള്ളി മാറ്റാൻ ഒക്കെ നോക്കും.. എന്നിട്ട് എന്റെ തോളിൽ കയറി ഇരിക്കും. രേണു എപ്പോളും എന്റെ അടുത്ത് ചേർന്നിരുന്നു അവളെ കരയിപ്പിക്കുമായിരുന്നു. അതോണ്ട് അവളെ കുഞ്ഞിന് ഇഷ്ടം അല്ലായിരുന്നു.. അവൾക്ക് വായിക്കാൻ ഞാൻ കുറെ കഥ പുസ്തകം വാങ്ങിക്കുമായിരുന്നു.. ബുക്കിലെ പടം കാണിച്ചു എന്നിട്ട് അവൾക്ക് കഥ മുഴുവൻ പറഞ്ഞു കൊടുക്കും.. എന്റെ പൊന്നോ എന്ത് സുന്ദരി ആരുന്നെന്നോ എന്റെ വാവ.. നീ നോക്കിയേ ഒന്ന്....'

അർജുൻ ഫോൺ എടുത്തു അതിലെ വോൾപേപ്പർ ഇഷാനിയെ കാണിച്ചു.. ഇഷാനി ഫോൺ കയ്യിലെടുത്തു കുഞ്ഞിന്റെ പിക്കിലേക്ക് നോക്കി

'ഇതാണോ വാവ.. ഞാൻ നിന്റെ വോൾപേപ്പർ

💬 Comments

View all comments