0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.6K

പല തവണ കണ്ടിട്ടുണ്ട്. പക്ഷെ ഈ പിക് കണ്ടിട്ട് നെറ്റിൽ ഒക്കെ കിട്ടുന്ന പിള്ളേരുടെ പിക് ആയാണ് എനിക്ക് തോന്നിയിട്ടുള്ളെ.. ഓഹ് മൈ ഗോഡ് ഷീ ഈസ്‌ സോ അഡോറബിൾ...'
കുഞ്ഞിന്റെ പിക് നോക്കി ഇഷാനി പറഞ്ഞു

'യെസ്.. ഷീ ഈസ്‌..'
ഞാൻ പറഞ്ഞു
'എല്ലാം പിന്നെയും കുറച്ചെങ്കിലും ഓക്കേ ആയി വന്നത് ആയിരുന്നു.. ഒരു നശിച്ച ദിവസം.. അനാരയുടെ അമ്മ അതായത് എന്റെ ഏട്ടന്റെ വൈഫ് എന്നോട് ഷോപ്പിങ് ന് കൊണ്ട് പോണം എന്ന് പറഞ്ഞിരുന്നു.. അനി ഓഫിസിൽ തിരക്ക് ആയത് കൊണ്ട് രാഖി എന്റെ കൂടെ ആണ് ഷോപ്പിങ് നൊക്കെ ഇടയ്ക്ക് പോകാറുള്ളത്.. കുഞ്ഞിനെ ആണേലും ഞാൻ മാനേജ് ചെയ്തോളും രാഖിക്ക് ഷോപ്പിങ്ങും നടക്കും. പക്ഷെ അന്ന് എങ്ങനെയോ പ്ലാൻ മാറി. അനി അവരെ ഷോപ്പിംഗ് ന് കൊണ്ട് പോകാമെന്നു പറഞ്ഞു.. ഞാൻ അവരെ ഞങ്ങളുടെ ഓഫിസിന്റെ മുന്നിൽ ഇറക്കി വിട്ടതാണ് എന്റെ ലാസ്റ്റ് ഓർമ.. അവൾ കിടന്നു കരയുന്നുണ്ടായിരുന്നു ഞാൻ വണ്ടി തിരിച്ചു ഒടിച്ചു പോയപ്പോൾ. ഇറങ്ങി അവളുടെ അടുത്ത് ചെന്നാൽ ചിലപ്പോൾ എനിക്ക് പോകാൻ പറ്റില്ല.. തിരിച്ചു വീട്ടിൽ വന്നു കഴിഞ്ഞു ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി.. മയക്കം ഉണരുന്നത് ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും മോശം വാർത്ത കേട്ടാണ് ....'

'ആക്‌സിഡന്റ് ആയിരുന്നു.. മൂന്ന് പേരും ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ... എനിക്കറിയില്ല പിന്നെ ഒന്നും. മൊത്തം ഒരു മരവിപ്പ് ആയിരുന്നു.. ആ സത്യം ഉൾക്കൊള്ളാൻ തന്നെ എനിക്ക് ഒരുപാട് സമയം എടുത്തു..'

സംസാരത്തിന് ഇടയിൽ അവളെ നോക്കിയപ്പോൾ ആണ്

💬 Comments

View all comments