0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.6K

അവൾ എത്തിയത് ഞാൻ കണ്ടു.

'നീ എന്തിനാ കരയുന്നെ.. ഞാൻ കരയാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ... ഇതൊക്കെ കഴിഞ്ഞിട്ട് നാളുകൾ ആയി.. ഞാനിപ്പോ ഓക്കേ ആണ്.. നീ കരഞ്ഞാൽ ഇനി ഞാനൊന്നും പറയില്ല നിന്നോട്..'

ഞാൻ അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

'എനിക്ക്.. എനിക്ക് എല്ലാം കേട്ടപ്പോൾ സങ്കടം വന്നു.. കുഞ്ഞിന്റെ കാര്യം ഒക്കെ..'

അവൾ സങ്കടത്തിൽ പറഞ്ഞു

'അറിയാം.. നമുക്ക് ഇതിലൊന്നും ചെയ്യാൻ ഇല്ലല്ലോ.. ഓരോ പിള്ളേരെ കാണുമ്പോളും ഞാൻ അവളെ ഓർക്കും. അവൾക്ക് വാങ്ങി കൊടുത്ത കളിപ്പാട്ടവും കഥ പുസ്തകവും എല്ലാം കാണുമ്പോൾ പഴയത് ഒക്കെ ഓർമ വരും.. മരിക്കുന്ന വരെ അവളുടെ ഓർമ്മകൾ എന്നെ ഹോണ്ട് ചെയ്യും.. അത് അങ്ങനാ..'

'നിനക്ക് ഇത്ര സങ്കടങ്ങൾ ഒക്കെ ഉണ്ടെന്ന് ഞാൻ കരുതിയില്ല..'

കവിളിൽ വച്ച എന്റെ കയ്യിൽ കൈ ചേർത്ത് വച്ചു അവൾ പറഞ്ഞു

'വിഷമങ്ങൾ ഇല്ലാത്ത ആരാടി ഉള്ളെ.. മതി ഈ നെഗറ്റീവ് പറച്ചിൽ.. വാ താഴോട്ട് പോവാം..'

ഞാൻ അവളെ എണീപ്പിച്ചു ടെറസിൽ നിന്നും താഴെ കൊണ്ട് പോയി..

ഞങ്ങൾ രണ്ട് പേരും കുറച്ചു നേരത്തേക്ക് മൂഡോഫ് ആയിരുന്നു. ഞാൻ പിന്നെയും എല്ലാം മറന്നു അവളോട് വേറെ പലതും സംസാരിച്ചു അവളുടെ മൈൻഡ് മാറ്റാൻ നോക്കിയിരുന്നു. പക്ഷെ അവളുടെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു.. ഞാൻ അവളോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ ആണ് ഷിന്റോ വിളിക്കുന്നത്.. ഷിന്റോ എന്റെ ഫ്രണ്ട് ആണ്. ഞാൻ അവന്റെ കൂടെ ആണ് വിദേശത്തേക്ക് പോകാൻ പ്ലാൻ ഇട്ടത്. അവനിപ്പോ ബാംഗ്ലൂർ ആണ്

💬 Comments

View all comments