0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.6K

ഉള്ളത്. രണ്ട് ദിവസത്തിന് ഉള്ളിൽ അവൻ തിരിച്ചു പോകുമെന്ന് പറഞ്ഞിരുന്നു. അവന്റെ ഒപ്പം ആണ് എനിക്കും പോകേണ്ടത്. അന്ന് രാത്രി ഇവിടുന്ന് കയറേണ്ട ഞാൻ ഇഷാനി ആക്‌സിഡന്റ് ആയത് കൊണ്ട് അവന്റെ അടുത്തേക്ക് ചെല്ലുന്നത് ഓരോ ഒഴിവ് കഴിവ് പറഞ്ഞു മാറ്റി വച്ചിരിക്കുകയിരുന്നു. ഇനിയിപ്പോ അത് പറ്റില്ല. അവന് കൃത്യമായ ഒരു മറുപടി കൊടുക്കണം.

പോകണം എന്ന തീരുമാനം തെറ്റാണ് എന്ന് എനിക്ക് ഇപ്പോളും തോന്നുന്നില്ല. അത്രക്ക് വേണ്ടാത്തത് ഞാൻ ചെയ്തു പോയി. ഇനിയിപ്പോ അതൊന്നും മാറ്റാൻ കഴിയില്ല. ആകെ പറ്റുന്നത് ഇവരുടെ എല്ലാം ഇടയിൽ നിന്ന് അപ്രത്യക്ഷൻ ആകുക എന്നതാണ്. അന്ന് ആ ഫോൺ എടുക്കാതെ ആ ട്രെയിനിൽ കയറിയിരുന്നു എങ്കിൽ അധികം വിഷമം ഇല്ലാതെ ഇവിടെ നിന്നും എനിക്ക് പോകാൻ കഴിയുമായിരുന്നു. പക്ഷെ ഇപ്പോൾ ഇഷാനി എന്നെ എപ്പോളത്തെയും പോലെ കൊളുത്തി വലിക്കുന്നു.. അതും അവൾ ഇത്രയും അടുപ്പം എന്നോട് കാണിച്ചു തുടങ്ങിയ സമയത്തു അത് നഷ്ടപ്പെടുത്തി ഇവിടെ നിന്നും പോകാൻ എനിക്ക് മനസ്സ് വരുന്നില്ല. പക്ഷെ മനസിന്റെ ചാഞ്ചല്യം ഞാൻ അടക്കി വച്ചു. അവനോട് നാളെ കഴിഞ്ഞു ബാംഗ്ലൂർ എത്തുമെന്ന് ഞാൻ വാക്ക് കൊടുത്തു. നാളെ ഒരു ദിവസം കൂടി എനിക്ക് മുന്നിലുണ്ട്.. ഇഷാനിക്ക് ഒപ്പം ചിലവഴിക്കാനും, അവളോട് യാത്ര പറയാനും.....

കോൾ വന്നു ഞാൻ പുറത്തേക്ക് പോയതും എന്റെ സംസാര രീതിയും എല്ലാം ആരാണ് വിളിച്ചത് എന്ന സംശയം അവളിൽ ഉണ്ടാക്കിയിരുന്നു. കോൾ വച്ചതിനു ശേഷം ഉള്ള എന്റെ പെരുമാറ്റത്തിലും അവൾക്ക് സംശയം തോന്നി.

'എന്താടാ മുഖത്ത് ഒരു വിഷമം.. ആരാ

💬 Comments

View all comments