Chapter Title : റോക്കി 5 [സാത്യകി]
ആണെന്ന് പറയാൻ കഴിയില്ല. കാരണം അത് പറഞ്ഞു വരുമ്പോൾ കൃഷ്ണയുടെ കാര്യം പറയേണ്ടി വരും.
'നീ ചുമ്മാ പറയുന്നത് ആണോ..? എനിക്ക് നീ പറയുന്നത് ഒട്ടും ഡൈജസ്റ്റ് ആകുന്നില്ല..'
'സത്യം ആണ്. എനിക്ക് ടിക്കറ്റ് വന്നു. നാളെ കഴിഞ്ഞു എനിക്ക് ബാംഗ്ലൂർ പോണം. അവിടുന്ന് ആണ് ഫ്ലൈറ്റ്..'
'ഞാൻ.. ഞാൻ കാരണം ആണോ..? ഞാൻ മിണ്ടാഞ്ഞത് കാരണം.. അതോണ്ട് ആണോ നീ അന്ന് അങ്ങനെ ഒരു ഡിസിഷൻ എടുത്തത്..? അങ്ങനെ ആണേൽ ഇപ്പോൾ എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ലല്ലോ.. പിന്നെന്തിനാ നീ ഇപ്പോൾ ഈ പോക്ക് പോണത്..?
ഇഷാനിയുടെ ശബ്ദം ഇടറി തുടങ്ങി
'ഹേയ്.. അങ്ങനെ അല്ല. നീ കാരണം അല്ല. വീട്ടിൽ നിന്ന് ആണെങ്കിലും എന്നോട് ഓഫിസ്, ബിസിനസ് എന്നൊക്കെ പറഞ്ഞു പ്രഷർ ഉണ്ട്. കോളേജ് കഴിഞ്ഞാൽ എന്നെ അവിടെ തളച്ചിടാൻ ആണ് അച്ഛന്റെ തീരുമാനം. ഞാൻ നിന്നോട് പറഞ്ഞില്ലേ അച്ഛന്റെ പഴയ ബിസിനസ് ഒക്കെ പറ്റി. അത് കൊണ്ട് തന്നെ അതിന്റെ ഭാഗം ആകുന്നതിൽ എനിക്ക് താല്പര്യം ഇല്ല.. പുറത്ത് പോയി ജോലി ചെയ്തു ജീവിക്കാൻ ആണ് പണ്ടും ഞാൻ ആഗ്രഹിച്ചത്.. നിന്നോട് ഞാൻ പറഞ്ഞില്ലേ മുന്നേ...'
'അച്ഛനോട് പറഞ്ഞാൽ മനസ്സിലാവില്ലേ..?
അവൾ വീണ്ടും ചോദിച്ചു
'അതൊന്നും മനസിലാവില്ല. പിന്നെ ഒരു പരിധിയിൽ കൂടുതൽ അച്ഛനോട് എതിർക്കാനും എനിക്ക് പറ്റില്ല. സൊ പറയാതെ ലീവ് ചെയ്യുന്നത് ആണ് ബെറ്റർ എന്ന് തോന്നി..'
'എടാ എന്നാൽ കോളേജ് കഴിഞ്ഞു നീ പോയാൽ പോരേ. ഇനിയിപ്പോ എത്ര നാളുണ്ട്. കൂടി പോയാൽ മൂന്ന് മാസം.. അത്രയും
💬 Comments
View all comments