0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.7K

നിന്നൂടെ..? വെറുതെ മൂന്ന് വർഷം പഠിച്ചത് കളയണോ...?

അവൾ പിന്നെയും എന്നെ കുഴപ്പിക്കാൻ ഓരോന്ന് ചോദിച്ചു

'കോളേജിൽ പഠിക്കണം എന്ന് ഞാൻ വീട്ടിൽ പറഞ്ഞത് തന്നെ ഈ ബിസിനസ്ൽ നിന്ന് അത്ര നാളെങ്കിലും മാറി നിൽക്കാൻ ആണ്. പക്ഷെ അച്ഛൻ എന്നെ ഇവിടെ വേണം എന്ന് ഉറപ്പിച്ചു തന്നെ ആണ്. അതാണ് ചെന്നൈ നിന്ന് രണ്ടാം വർഷം എന്നെ ഇവിടെ കൊണ്ട് വരീപ്പിച്ചത് പതിയെ. പിന്നെ പതിയെ കമ്പനിയിൽ മുഖം കാണിക്കാൻ നിർബന്ധിച്ചു.. സോ ഞാൻ ഇപ്പോൾ ചാടിയില്ല എങ്കിൽ ഇതെല്ലാം എന്റെ തലയിൽ ഇരിക്കും. ആൻഡ് ഐ ഹേറ്റ് ഇറ്റ്...'

'അപ്പോൾ നീ എല്ലാം ഉറപ്പിച്ചു തന്നെ ആണ്..'

ഇഷാനി എന്തോ അർഥം വച്ച പോലെ പറഞ്ഞു

'അതെ..'

ഞാൻ മറുപടി കൊടുത്തു

'ശരി. നിന്റെ ഇഷ്ടം പോലെ. ഞാൻ പറഞ്ഞാലും അത് മാറാൻ ഒന്നും പോണില്ലല്ലോ..?

പിണക്കം അവളുടെ സ്വരത്തിൽ പടരുന്നത് ഞാൻ അറിഞ്ഞു. അത് പറഞ്ഞിട്ട് എനിക്ക് മുഖം തരാതെ അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഇരുത്തി

'നീ ദേഷ്യത്തിൽ ആണോ..?

ഞാൻ ചോദിച്ചു

'അല്ല. ഇനിയിപ്പോ ആണേൽ തന്നെ നിനക്ക് എന്താ..? ഞാൻ ദേഷ്യപ്പെട്ടാൽ നീ തീരുമാനം മാറ്റാനൊന്നും പോണില്ലല്ലോ..?

അവൾ ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ട് ചോദിച്ചു

'അതിപ്പോ ഞാൻ ടിക്കറ്റ് എടുത്തു അവന് വാക്ക് കൊടുത്തു. ഞാൻ മനസിൽ ഉറപ്പിച്ചതാണ് പോകുമെന്ന്. അതിനി മാറ്റാൻ പാടാണ്..

'മാറ്റണ്ട..'

അവൾ ദേഷ്യത്തിൽ എന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു

'ദേഷ്യത്തിൽ ആണല്ലോ..? നാളെ

💬 Comments

View all comments