0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.7K

കഴിഞ്ഞു ഞാൻ അങ്ങ് പോകും. അപ്പോൾ നീ ഓർക്കും വെറുതെ ദേഷ്യം പിടിച്ചു ഇരിക്കണ്ടായിരുന്നു എന്ന്..'

ഞാൻ പറഞ്ഞു

'നീ പോയാൽ എനിക്ക് എന്താ..? ഞാൻ അതോർത്തു വിഷമിച്ചു ഇരിക്കാൻ ഒന്നും പോണില്ല..'

അവൾ ദേഷ്യത്തിൽ പറഞ്ഞത് ആണെങ്കിലും ആ പറച്ചിലിൽ ഒരു ദുഃഖം ഫീൽ ചെയ്തു

'അത്രയേ ഉള്ളോ ഞാൻ...?

ഞാൻ ചോദിച്ചു

അത്രയേ ഉള്ളു.. നിനക്ക് ഞാനും അങ്ങനെ തന്നെ അല്ലേ...?

അവൾ എന്റെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്

'എനിക്ക് നീ എങ്ങനെ എന്ന്..?

'എന്നോട് പറയാതെ പോകാൻ നോക്കിയില്ലേ..? അപ്പോൾ അത്രക്ക് ഒക്കെ അല്ലേ ഞാൻ ഉള്ളു..?

'ഇല്ല. നാളെ വൈകിട്ട് മുമ്പ് എങ്ങനെ ആണേലും ഞാൻ ഇത് നിന്നോട് അവതരിപ്പിച്ചേനെ.. നിന്നോട് പറയാതെ ഞാൻ എങ്ങനെ ആടി ഇവിടുന്ന് പോണെ..?

'ഇപ്പോൾ അല്ല. അന്ന് എന്നെ വണ്ടി ഇടിച്ച അന്ന്.. അന്ന് നീ പോവാൻ നിന്ന അല്ലേ..? എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞോ..?

'എടി നീ മറന്നോ..? നീ എന്നോട് മുടിഞ്ഞ സമരത്തിൽ ആയിരുന്നു അപ്പോൾ ഒക്കെ. എന്നോട് മിണ്ടാൻ പോലും കൂട്ടാക്കില്ലയിരുന്നു നീ അപ്പോൾ.. '

'അതിന്...? നീ ഇവിടെ വിട്ടു പോകുവാ എന്ന് പറഞ്ഞാൽ മൈൻഡ് ആക്കാത്ത മാതിരി ക്രൂര ആണോ ഞാൻ...? അങ്ങനെ ആണോ നിനക്ക് തോന്നിയെ..?

'എടി ഞാൻ അത് പറയാഞ്ഞത്...'

എനിക്ക് മുഴുവിപ്പിക്കാൻ അവസരം തരാതെ അവൾ സംസാരിച്ചു

'നീ അന്ന് പോയിരുന്നു എങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരിക്കലും കണ്ടില്ല എന്ന് തന്നെ വന്നേനെ.. അത് നിനക്ക് ശരിക്കും അറിയാമായിരുന്നു..

💬 Comments

View all comments