Chapter Title : റോക്കി 5 [സാത്യകി]
എന്നിട്ട് പോലും നീ എന്റെ അടുക്കൽ വന്നൊന്ന് പറഞ്ഞില്ല....'
ഒരു ചെറിയ വിതുമ്പലോടെ അവൾ പറഞ്ഞു
'ഇഷാനി നിന്റെ അടുത്ത് വന്നു ഞാൻ യാത്ര പറയാഞ്ഞത് മനഃപൂർവം ആണ്. കാരണം.. കാരണം എനിക്ക് അതിന് പറ്റില്ല അത് തന്നെ.. എന്റെ പ്രിയപ്പെട്ടവരുടെ ഒക്കെ മുഖം അവസാനമായി കണ്ടത് എനിക്ക് ഓർമ്മയുണ്ട്. ആ മുഖം മറയ്ക്കുമ്പോ ഇനി ഒരിക്കലും അവരെ എനിക്ക് കാണാൻ കഴിയില്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. നിന്റെ കാര്യത്തിലും എനിക്ക് അത് പോലെ തന്നെ ആണ് തോന്നിയത്. ഇനിയൊരിക്കലും കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു അവസാനമായി നിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയില്ല. അന്ന് അവസാനമായി നിന്നെ കണ്ടപ്പോൾ നീ എന്നത്തേയും പോലെ കാം ആയി എന്നെ ശ്രദ്ധിക്കാതെ നടന്നു പോണത് ആണ് എന്റെ ഓർമ്മയിൽ ഉള്ളത്. അപ്പോൾ എന്റെ മനസ്സിൽ അത് അവസാനത്തെ കാഴ്ച്ച ആണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ പിക്ച്ചർ മതി എനിക്ക് നിന്നെ ഓർമ്മിക്കാൻ.. അങ്ങനെ കരുതി ആണ് ഞാൻ നിന്റെ അടുത്ത് വരാഞ്ഞത്... '
ഞാൻ വേദനയോടെ അത് പറഞ്ഞു തീർത്തു
'അപ്പോൾ ഇപ്പോൾ നീ യാത്ര പറയുന്നതോ..?
അവൾ ചോദിച്ചു
'എനിക്ക് വേറെ വഴിയില്ല. ഇത്രയും ദിവസം ഒരുമിച്ച് കഴിഞ്ഞിട്ട് പെട്ടന്ന് ഞാൻ നിന്നെ ഗോസ്റ്റ് ചെയ്താൽ അത് ശരിയല്ല. ആൻഡ് മോർ ഓവർ ഇത്രയും ദിവസങ്ങൾ കൊണ്ട് നീയെനിക്ക് തന്ന മെമ്മറിസ് എന്റെയുള്ളിൽ ഉണ്ട്. അതിന് എന്നെ ഹീൽ ചെയ്യാൻ പറ്റിയേക്കും..'
'ഞാൻ കരുതിയത് നീ നല്ല ധൈര്യം ഉള്ള ആൾ ആയിരിക്കും
💬 Comments
View all comments