Chapter Title : റോക്കി 5 [സാത്യകി]
എന്നാണ്.. എല്ലാത്തിൽ നിന്നും എപ്പോളും ഇങ്ങനെ ഒളിച്ചോടുമെന്ന് ഞാൻ കരുതിയില്ല..'
ഞാൻ വേദനിക്കും എന്ന് കരുതി തന്നെ ആകണം അവൾ അത് പറഞ്ഞത്
'എല്ലാവർക്കും ഒരു ബ്രെക്കിങ് പോയിന്റ് ഉണ്ട് ഇഷാനി...'
ഞാൻ അത്ര മാത്രം പറഞ്ഞു
ആ വിഷയത്തെ പറ്റി പിന്നെ ഞങ്ങൾ സംസാരിച്ചില്ല. യാന്ത്രികമായി ഞങ്ങൾ ജോലികൾ ചെയ്യുകയും പരസ്പരം മിണ്ടുകയും ചെയ്തു. ഞങ്ങൾക്ക് ഇടയിൽ തനിയെ മുളച്ചു വരുന്ന സംഭാഷണങ്ങളും തമാശകളും അന്ന് ഉണ്ടായില്ല. രാത്രി ഭക്ഷണം കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടക്കുവോളവും അവളെന്റെ മുഖത്ത് നോക്കിയിരുന്നില്ല. പിണക്കം ഒന്നും ഇല്ല എങ്കിലും ഒരു ചെറിയ ദേഷ്യം അവൾക്ക് ഉള്ളത് പോലെ തോന്നി. ഞങ്ങൾ രണ്ട് പേരും രണ്ട് വശത്തേക്ക് ചെരിഞ്ഞാണ് കിടന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോ അവൾ ഉറക്കം പിടിച്ചെന്ന് ഞാൻ കരുതി. എനിക്ക് ഉറക്കം വന്നില്ല. ഞങ്ങൾ ഒരുമിച്ച് കഴിയുന്ന അവസാനത്തെ രാത്രികളിൽ ഒന്നാണ്.
അതെല്ലാം ആലോചിച്ചു കൂട്ടി ഇരുട്ടിൽ കണ്ണ് തുറന്നു കിടന്നപ്പോൾ ആണ് അപ്പുറെ വശത്തു നിന്നും ഒരു ഏങ്ങലടി ചെറുതായ് കേട്ടത്. ആദ്യമത് തോന്നിയത് ആണെന്ന് കരുതി പിന്നെ വീണ്ടും കേൾക്കാൻ തുടങ്ങിയപ്പോൾ
'നീ കരയുവാണോ...?
ഞാൻ ചോദിച്ചു
'മ്മ്ഹ്മ്മ്...'
അല്ല എന്ന അർദ്ധത്തിൽ അവൾ മൂളി
'കള്ളം പറയല്ലേ...'
'ഞാൻ... കുഞ്ഞിന്റെ കാര്യം ഓർത്തപ്പോ....'
അവൾ വിതുമ്പൽ അടക്കി പിടിച്ചു പറഞ്ഞു
'നീ അതൊന്നും ആലോചിക്കാതെ ഇരിക്ക്.. വിഷമം വരുന്ന കാര്യങ്ങൾ ഒന്നും നമ്മൾ മനസ്സിൽ വച്ചോണ്ട് ഇരിക്കരുത്...'
ഞാൻ തിരിച്ചു ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു. അവൾ അപ്പോളും എനിക്ക് പുറം തിരിഞ്ഞായിരുന്നു
💬 Comments
View all comments