Chapter Title : റോക്കി 5 [സാത്യകി]
കിടന്നത്
'ഉറക്കം വരുന്നില്ലേ...?
ഞാൻ ചോദിച്ചു
'ഇല്ല..'
അവൾ മെല്ലെ പറഞ്ഞു
'ആ എനിക്കും.. ഇന്നലത്തെ പോലെ മഴ ഉണ്ടായിരുന്നേൽ സുഖമായി ഉറങ്ങാമായിരുന്നു...'
'ഞാൻ നാളെ പോകും...'
അവൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ വിഷമം തോന്നി. പിന്നെ ശരിയാണ്. ഞാൻ നാളെ കഴിഞ്ഞു പോകുമ്പോ അവൾക്ക് ഇവിടെ നിന്ന് പോയല്ലേ തീരൂ..
'നിനക്ക് ഇവിടെ നിക്കണമെങ്കിൽ നിക്കാം കേട്ടോ.. ഞാൻ ഓണറോട് പറയാം..'
'വേണ്ട. ഞാൻ അവിടെ തന്നെ നിന്നോളം. ഇനി കുറച്ചു നാളല്ലേ ഉള്ളു..'
അവൾ പറഞ്ഞു
' വേറെ പ്രശ്നം ഒന്നും ഇല്ലടി. ഇവിടെ അല്ലെ കൂടുതൽ സൗകര്യം. കോളേജിൽ പോയി വരാനും എല്ലാം എളുപ്പം ഇതാണ്..'
'എടാ വേണ്ട..'
അവൾ മറുപടി ആയി പറഞ്ഞു
'എന്തെ..? ഇവിടെ നിനക്ക് ഇഷ്ടം ആയില്ലാരുന്നോ..? ഞാൻ കരുതിയത് നിനക്ക് ഇവിടെ ഭയങ്കര ഇഷ്ടം ആണെന്ന് ആണ്..'
'ഇഷ്ടക്കുറവ് അല്ല. ഇവിടെ തന്നെ നിൽക്കാൻ എനിക്ക് പറ്റില്ല..'
അവൾ പറഞ്ഞു
'ഓ ശരിയാണ്. അടുത്തൊന്നും വീടില്ല. നിനക്ക് ഇവിടെ തന്നെ നിൽക്കാൻ അത്ര സേഫ് അല്ല. ഞാൻ അത് ഓർത്തില്ല..'
ഞാൻ പറഞ്ഞു. ഇഷാനി പക്ഷെ ഉദ്ദേശിച്ചത് അത് ആയിരുന്നില്ല എന്ന് മാത്രം. പിന്നെയും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു ഞങ്ങൾ ഉറക്കം പിടിച്ചു..
പിറ്റേന്ന് പതിവ് തെറ്റിച്ചു ഞാൻ ആണ് ആദ്യം ഉണർന്നത്. ഇഷാനി എഴുന്നേൽക്കാൻ താമസിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. ജനലിലൂടെ സൂര്യപ്രകാശം അകത്തേക്ക് അരിച്ചിറങ്ങി. ഞാൻ എഴുന്നേൽക്കുന്ന സമയം ആയെന്ന് സാരം. പക്ഷെ ഇഷാനി അപ്പോളും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.. അവളുടെ ഒരു
💬 Comments
View all comments