0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.8K

കൈ ആണെങ്കിൽ എന്റെ നെഞ്ചിന് മേലെ ഉണ്ടായിരുന്നു.. കുറച്ചു നേരത്തേക്ക് ഞാൻ ആ കൈയിൽ തന്നെ നോക്കി കിടന്നു. എന്റെ നെഞ്ചിന്റെ പിടപ്പ് ആ കൈകൾക്ക് അറിയാൻ കഴിയുന്നുണ്ടാകും..

ഞാൻ മെല്ലെ അവളുടെ കൈകളിൽ എന്റെ കൈ ചേർത്ത് വച്ചു. അവളുടെ വിരലുകളിൽ ഞാൻ മെല്ലെ തലോടി. എന്നിട്ടും അവൾ ഉണർന്നില്ല. ഞാൻ മെല്ലെ അവളുടെ തോളിൽ ഒന്ന് കുലുക്കി. മൂന്നാം വട്ടം കുലുക്കിയപ്പോൾ ആണ് അവൾ പതിയെ മയക്കം വിട്ടു ഉണർന്നത്. അവളുടെ കൈ ഒരെണ്ണം അപ്പോളും എന്റെ നെഞ്ചിൽ തന്നെ ആയിരുന്നു. അത് വലിയ കാര്യം ആക്കാത്ത പോലെ അവൾ കൈ മെല്ലെ പിൻവലിച്ചു കണ്ണ് തിരുമ്മി.

'എന്ത് പറ്റി..? എണീക്കാൻ താമസിച്ചേ..?

ഞാൻ ചോദിച്ചു

'അറിയില്ല.. ഉറങ്ങി പോയി..'

അവൾ പറഞ്ഞു. അവളുടെ മുഖത്ത് അപ്പോളും ഒരു മ്ലാനത ഉണ്ടായിരുന്നു. ഇന്ന് അവൾ ഇവിടുന്ന് മാറുമെന്ന് ഓർത്തപ്പോ എന്റെ ഉള്ളിലും വിഷമം തോന്നി. അതൊക്കെ ഓർത്താകും അവളുടെ മുഖവും വല്ലാതെ ഇരിക്കുന്നെ...

പതിവ് പോലെ ഉള്ള സംസാരങ്ങൾ ഒന്നും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായില്ല. ഇഷാനി ആണേൽ ഒരു പനി പിടിച്ച പോലെ ഒരു ഉന്മേഷം ഇല്ലാതെ ആണ് പെരുമാറുന്നത്. ഞാൻ അതിനിടക്ക് എന്റെ ഡ്രസ്സ് യാത്രക്ക് വേണ്ട സാധനങ്ങൾ ഒക്കെ ട്രാവൽ ബാഗിൽ അടുക്കാൻ തുടങ്ങിയിരുന്നു. നാളെ രാവിലെ പോകേണ്ടത് അല്ലേ. കുറച്ചൊക്കെ ഇപ്പോൾ തന്നെ അടുക്കി വച്ചേക്കാം എന്ന് കരുതി. അവളും എന്റെ ഒപ്പം എല്ലാം അടുക്കി വയ്ക്കാൻ കൂടി. ചെറുതായ് ആൾക്ക് ഒരു ഉന്മേഷം വന്ന പോലെ തോന്നി. ഇഷാനി

💬 Comments

View all comments