0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.8K

പിന്തിരിപ്പിക്കാൻ വശീകരണം നടത്തുകയാണോ ഇവളെന്ന് എന്റെ പൊട്ടബുദ്ധി ആലോചിച്ചു.. സങ്കടത്തോടെ ഒരു ബൈ ഒക്കെ പറഞ്ഞു ഞങ്ങൾ പിരിയുമെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. ഇതിപ്പോ ഫെയർവെൽ വാണം കൊടുക്കേണ്ടി വരുമല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.. അവളെ കൂടുതൽ നിരീക്ഷിച്ചപ്പോൾ എന്റെ മനസ്സ് തന്നെ ചഞ്ചലപ്പെടാൻ തുടങ്ങി..

ഈ പോക്ക് ശരിക്കും അത്യാവശ്യം ആണോ എന്ന് ഞാൻ ചിന്തിച്ചു. അവൾ പറഞ്ഞ പോലെ പോകണം എങ്കിൽ കോളേജ് കഴിഞ്ഞു ആണേലും പോകാം. ഇഷാനിക്ക് എന്നോട് എന്തെങ്കിലും ഫീലിംഗ് ഇതിനിടയിൽ ഉണ്ടാകാൻ ചാൻസും ഉണ്ട്. അതും ഞങ്ങൾ ഇത്രയും ഒക്കെ അടുത്ത സ്‌ഥിതിക്ക്.. ഞങ്ങൾക്ക് ഇടയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല..

ഇത്രയും വരെ ചിന്തിച്ചു എത്തിയപ്പോൾ ഞാൻ കൃഷ്ണയെ പറ്റി ഓർത്തു. അങ്ങനെ ഒരു പ്രശ്നം ഉള്ളത് എനിക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല. ഞാൻ ഇവിടെ നിന്നാൽ എല്ലാം എല്ലാവരും അറിയാൻ ചാൻസ് വളരെ കൂടുതൽ ആണ്. ഇനിയിപ്പോ ഞാൻ പോയി കഴിഞ്ഞു ഇഷാനി എല്ലാം അറിഞ്ഞാലും അവളെ പിന്നെ ഫേസ് ചെയ്യേണ്ടി വരില്ല. ഞാൻ എന്തിന് ഇവിടെ നിന്ന് പോയെന്നും അവൾക്ക് മനസിലാകും. ചിന്തകളുടെ ആകെ തുക എന്നെ വീണ്ടും പഴയ തീരുമാനത്തിലേക്ക് എത്തിച്ചു.. യാത്ര ഒഴിവാക്കാൻ കഴിയില്ല. ഇഷാനിയോടുള്ള തൃഷ്ണ അടക്കി വച്ചേ മതിയാകൂ..

ഇഷാനിയെ വൈകുന്നേരം അവളുടെ വീട്ടിൽ കൊണ്ട് വിടമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. സമയം വല്ലാതെ വേഗത്തിൽ പോകുന്ന പോലെ എനിക്ക് തോന്നി. അവസാന നിമിഷങ്ങൾ ഒന്ന് മര്യാദക്ക് ആസ്വദിക്കാൻ പോലും കഴിയുന്നില്ല..

'നീ പോയി കഴിഞ്ഞാൽ ഉടനെ വല്ലോം തിരിച്ചു വരുമോ..?

💬 Comments

View all comments