0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.8K

അത് കൊണ്ടാണ് ഇതൊക്കെ കണ്ടാൽ നിന്നെ ഓർക്കുമെന്ന് പറഞ്ഞത്..'

' ഞാൻ നിനക്കൊരു ഗിഫ്റ്റ് തന്നാൽ നീ വാങ്ങിക്കുമോ..?

അവൾ പെട്ടന്ന് എന്തോ ഓർമയിൽ വന്ന പോലെ എന്നോട് ചോദിച്ചു

'എന്ത് ഗിഫ്റ്റ്...?

ഞാൻ തിരിച്ചു ചോദിച്ചു

'ദേ ഇത്..'

അവൾ സ്വന്തം കയ്യിൽ കിടന്ന രുദ്രാക്ഷം ഊരാൻ ശ്രമിച്ചു

'ഇത് പൂജിച്ചത് അല്ലേ.. ഊരണ്ട. നിന്റെ കയ്യിൽ കിടക്കട്ടെ..'

ഞാൻ അവളെ പിന്തിരിപ്പിച്ചു

'അത് കുഴപ്പമില്ല. എന്റെ നല്ലതിന് വേണ്ടി പൂജിച്ചത് ആണ്. നീ കെട്ടിയാൽ നിനക്ക് നല്ലതിന്..'

'അത് വേണ്ട.. ഇത് നിന്റെ കയ്യിൽ കിടക്കുന്നത് ആണ് എനിക്ക് ഇഷ്ടം..'

ഞാൻ അവളുടെ രുദ്രാക്ഷത്തിലും അവളുടെ കയ്യിലും തലോടി കൊണ്ട് പറഞ്ഞു. അവൾ കയ്യിലെ മറ്റേ ചെയിനിൽ നോക്കി. ഞാൻ അവൾക്ക് ഗിഫ്റ്റ് കൊടുത്തത് ആണ് അത്. അത് തന്നെ എനിക്ക് തന്നെ ഗിഫ്റ്റ് ആയി തരാൻ അവൾക്ക് തോന്നിയില്ല

'എന്നാൽ ഞാൻ ടൌൺ വരെ ഒന്ന് പോയിട്ട് വരാം.. '

അവൾ എഴുന്നേറ്റ്

'ഗിഫ്റ്റ് വാങ്ങാനോ..? അതൊന്നും വേണ്ട..'

ആകെ കുറച്ചു സമയം ഉള്ളത് അവളുടെ കൂടെ ഇരിക്കാം എന്നാണ് ഞാൻ ചിന്തിച്ചത്. അവൾ ടൗണിൽ പോയി താമസിച്ചാൽ അത് കുളമാകും

'എന്റെ ഗിഫ്റ്റ് വേണ്ടേ നിനക്ക്..?

'വേണ്ട. ആകെ കുറച്ചു സമയം ഉള്ളയിടത്തു ഇനി ഗിഫ്റ്റ് വാങ്ങാൻ ഒന്നും പോകണ്ട. ഇവിടെ ഇരി..'

'എന്നാൽ നിന്റെ ഗിഫ്റ്റ് നീ തന്നെ തിരിച്ചു എടുത്തോ..'

അവൾ കാൽ നീട്ടി കൊലുസ് കാണിച്ചു കൊണ്ട് പറഞ്ഞു.

'പിണങ്ങിയോ..? ഞാൻ ഫീൽ ആക്കാൻ പറഞ്ഞതല്ല. അത്രയും

💬 Comments

View all comments