Chapter Title : റോക്കി 5 [സാത്യകി]
ആണേൽ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. അവന്റെ നെഞ്ചോട് ചേർന്നു കിടന്നിട്ടും ആ മുഖത്ത് നോക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി. അർജുന്റെ ഒരു കൈ തന്റെ ചുമലിൽ ആണ്. മറ്റേ കൈ കാലിലാണ്. അതും ഏകദേശം തുടകൾക്ക് അടുത്തായി. ഈശ്വരാ നാശം ആകുമല്ലോ... ഇഷാനി ഉള്ളിൽ കരുതി..
അവളെയും എടുത്തു കൊണ്ട് പടികൾ നിസാരമായി കയറി അർജുൻ ടെറസിൽ ഇട്ടിരുന്ന കസേരയിൽ അവളെ ഇരുത്തി. അതിന് അടുത്തായി ഒരു മെത്തയും കിടപ്പുണ്ടായിരുന്നു. മെത്തയിൽ ഒരു സ്പീക്കറും. ഇഷാനിയെ കസേരയിൽ ഇരുത്തി അർജുൻ മെത്തയിൽ ഇരുന്നു.
അപ്പോളാണ് ഒരു കാര്യം അർജുൻ ശ്രദ്ധിച്ചത്. അവളുടെ കയ്യിൽ സ്ഥിരം ഉള്ള രുദ്രാക്ഷത്തിന്റെ കൂടെ താൻ ടൂറിനു വാങ്ങിയ ഓർണമെന്റുമുണ്ട്. ക്രിസ്തുമസ് ഫ്രണ്ട് ഗിഫ്റ്റ് ആയി അജയ് അവൾക്ക് കൊടുത്തതാണ് അത്. അത് അവളുടെ കയ്യിൽ ഉണ്ടെന്നത് ഇന്നലെ ഒന്നും ശ്രദ്ധിച്ചില്ല.. എന്തായാലും ഞാൻ വാങ്ങിയത് അവൾ ഇട്ടപ്പോൾ എനിക്കെന്തോ ഒരു സന്തോഷം തോന്നി...
'ഞാൻ മിക്കപ്പോഴും ഇവിടെ വന്നു ഇരിക്കും. ഇവിടെ ഇരുന്നു പഠിക്കാൻ ഒക്കെ നല്ല മൂഡാണ്..'
ഇഷാനിക്ക് ഇവിടെ വന്നിരുന്നു പഠിക്കാം എന്നാണ് അർജുൻ പറയാൻ ശ്രമിച്ചത്. അവൾ പക്ഷെ അത് ശ്രദ്ധിച്ചില്ല. ടെറസിൽ വന്നിരുന്നപ്പോൾ ആണ് അവിടുത്തെ ഭൂമിശാസ്ത്രം അവൾക്ക് ഏകദേശം പിടികിട്ടിയത്. ടൗണിന് അടുത്തണേലും അതിന്റെ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു സ്ഥലം. അടുത്ത് വീടുകൾ ഒക്കെ കുറവാണ്. വീടിന് മുൻ വശത്തു റോഡാണ്. പക്ഷേ തന്റെ വീട്ടിലെ പോലെ ബസൊന്നും പോകുന്ന വലിയ വഴിയല്ല. കാറും ബൈക്കും ഒക്കെ വല്ലപ്പോഴും പോകുന്ന ഏറെക്കുറെ
💬 Comments
View all comments