Chapter Title : റോക്കി 5 [സാത്യകി]
വിജനമായ റോഡ്.
വീടിന് പിന്നിൽ ഒരു വയലാണ്. ഭൂരിഭാഗവും കൃഷി ഇല്ലാതെ കാട് കയറി കിടക്കുകയാണ്. മഴക്കാലത്തു ഇതിൽ വെള്ളം നിറഞ്ഞു ആറു പോലെ കിടക്കുമായിരിക്കും. ഇഷാനി ചിന്തിച്ചു.. വീടിന് പിന്നിലെ വയലിലേക്ക് നോക്കിയാണ് ഇഷാനി ഇരുന്നത്. അകലേക്ക് നോക്കിയപ്പോ നഗരത്തിന്റെ അറ്റമാണ് വയലിന്റെ അങ്ങേ കരയിൽ എന്ന് അവൾക്ക് തോന്നി. അവിടെ വീടുകൾ അടുപ്പിച്ചു അടുപ്പിച്ചു ഉള്ളത് പോലെ തോന്നി. ഇവിടുന്ന് നോക്കുമ്പോൾ ട്രെയിൻ ബോഗി പോലെ അടുത്തടുത്ത പോലെ. എല്ലാ വീട്ടിലും സ്റ്റാർ തൂങ്ങിയിരുന്നു.. മിക്ക വീട്ടിലും ലൈറ്റ് കൊണ്ട് അലങ്കാരങ്ങൾ ഉണ്ടായിരുന്നു.. ക്രിസ്തുമസ് ആണ് നാളെ....
'നീ ക്രിസ്തുമസ് ആഘോഷം ഒന്നുമില്ലേ..?
ഇഷാനി അങ്ങോട്ട് കയറി ചോദിച്ചു. അർജുൻ അത് പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു. പൊതുവെ അർജുൻ ഇതൊന്നും അത്ര വലിയ രീതിയിൽ ആഘോഷിക്കാറില്ല.. ക്രിസ്തുമസിന് വീട് വരെ പോയി അച്ഛനെ കാണണം എന്നുണ്ടായിരുന്നു. അല്ലാതെ വേറെ പരുപാടി ഒന്നും അർജുൻ പ്ലാൻ ചെയ്തിരുന്നില്ല. ഇഷാനി ഉദ്ദേശിച്ചത് പോലെ അലങ്കാരങ്ങളോ നക്ഷത്രം തൂക്കലോ ഒന്നും..
'ഉണ്ട്.. പക്ഷെ അത്ര ഗ്രാൻഡ് ആയി ഒന്നുമില്ല..'
സ്പീക്കറിൽ പാട്ട് വയ്ക്കുന്നതിന് ഇടയിൽ അർജുൻ വെറുതെ പറഞ്ഞു. നാളെ കേക്ക് എങ്കിലും വാങ്ങണം. അല്ലെങ്കിൽ ഇവൾ കരുതും താൻ എന്തൊരു ബോറൻ ആണെന്ന്. ഇവിടെ വന്നു നിന്നിട്ട് ഇവൾക്ക് ഒരു ബോറൻ ക്രിസ്തുമസ് കൊടുക്കണ്ട. ഈ സമയം ഇരുട്ട് അവിടെ ആകമാനം പരന്നിരുന്നു. അർജുനും ഇഷാനിക്കും പരസ്പരം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും രണ്ട് പേരും എന്തൊക്കെയോ സംസാരിച്ചു.. മുഖം കാണാൻ കഴിയാത്തത് കൊണ്ട് രണ്ട്
💬 Comments
View all comments