0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.1K

പേർക്കും തുറന്നു സംസാരിക്കാൻ ഇരുട്ടൊരു അനുഗ്രമഹമായി. ആ സ്വച്ഛന്തമായ ഇരുട്ടിൽ, അവരുടെ കൊച്ചു വർത്തമാനത്തിന് ഇടയിൽ ഇളയരാജയുടെ സംഗീതം ഒഴുകി...

"എന്ന കായം ആന പോതും എന്തെൻ മേനി

താങ്കി കൊള്ളും... ഉന്തെൻ മേനി താങ്കാത് പൊന്മാനെ..."

വൗ...! സാഹചര്യം അനുസരിച്ചു പാട്ട് വരുന്നല്ലോ.. അർജുൻ ചിന്തിച്ചു. അവന്റെ മുഖത്തൊരു ചിരി വിടർന്നത് ഇരുട്ടിൽ അവൾ കണ്ടില്ല. അവൾക്കും ചിരി വന്നു കാണുമോ..?

'രാജ സാർ ഒരു സംഭവം ആണല്ലേ...'

അർജുൻ ഇഷാനിയോടായി പറഞ്ഞു. അവൾ ഭയങ്കര ഇളയരാജ ഫാനാണ് എന്ന് അർജുന് അറിയാം. മറുപടി വന്നില്ല എങ്കിലും അവൾ ചെറുതായ് ചിരിച്ചത് പോലെ അർജുന് തോന്നി. ആകാശത്തു നക്ഷത്രങ്ങൾ തിളങ്ങി തുടങ്ങിയിരുന്നു..

മേലെ വാനിൽ നക്ഷത്രങ്ങളുടെയും, ദൂരെ അടുപ്പിച്ചു കിടക്കുന്ന വീടുകളിലെ നക്ഷത്രങ്ങളുടെയും ഇടയിലായി അവർ ഇരുവരും പൊട്ടി മുറിഞ്ഞു പോയ ഒരു സൗഹൃദത്തിന്റെ കണ്ണികൾ വിളക്കി ചേർത്തു...

ഇഷാനി അവിടുന്ന് താഴേക്ക് പോയതും അർജുന്റെ കൈകളിൽ കിടന്നാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉറങ്ങാൻ തയ്യാർ ആകുമ്പോൾ ആണ് പുറത്ത് പാട്ടും മേളവും ഒക്കെ ഇഷാനി കേട്ടത്. കരോൾ ആണ്.. ഇവിടെ അടുത്തെവിടെയോ ഉള്ള പിള്ളേരാണ്. ഒരു എട്ട് -ഒമ്പത് ക്ലാസ്സിന് മേലെ ഉള്ള ആരും കാണില്ല. അത്രയും ചെറിയ സാന്തയും ആയിരുന്നു. പിള്ളേർ എല്ലാവരും വലിയ ആവേശത്തിൽ ആയിരുന്നു.. ഇഷാനിക്ക് വാതിൽക്കൽ വന്നു നിന്ന് കാണാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് അർജുൻ അവരെയെല്ലാം അകത്തേക്ക് വിളിച്ചു. ഇഷാനി കിടക്കുന്ന കട്ടിലിന് അടുത്ത് വന്നു താളമടിച്ചു കരോൾ പാടി ഡാൻസ് കളിച്ചു.. പിള്ളേർക്ക് സന്തോഷം ആകുന്ന

💬 Comments

View all comments