Chapter Title : റോക്കി 5 [സാത്യകി]
രീതിയിൽ ഉള്ള പിരിവും അവിടെ ഉണ്ടായിരുന്ന കുറച്ചു സ്നാക്ക്സും ഒക്കെ കൊടുത്തു അവരെ ഹാപ്പി ആക്കി ആണ് ഞാൻ വിട്ടത്...
പിറ്റേന്ന് ഞാൻ നേരത്തെ എണീറ്റു. കുറച്ചു പണികൾ ഉണ്ട്. പ്രധാനമായും കൃഷ്ണ. അവൾ വിളിക്കാനൊക്കെ ചാൻസ് ഉണ്ട്. ഇഷാനി ഇവിടെ ഉള്ളപ്പോൾ അവളുടെ റൊമാന്റിക് കോൾ ഒക്കെ വരുന്നത് ശരിയല്ല. എല്ലാം അന്ന് രാത്രി ആ ട്രെയിനിൽ കയറിയിരുന്നേൽ അവസാനിക്കേണ്ടത് ആയിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു.. ഈ ഒളിച്ചു കളികൾ ഇനിയും തുടരേണ്ടി വരുന്നതിൽ അർജുന് അമർഷം തോന്നി. എന്തായാലും അധികം വേണ്ടി വരില്ല. ഇഷാനിയുടെ പരിക്കുകൾ ഒന്നും അത്ര സാരം ഉള്ളതല്ല. കുറച്ചു ദിവസം കഴിഞ്ഞാൽ അവളുടെ കയ്യിലെ കെട്ട് അഴിച്ചേക്കാമായിരിക്കും. കുറച്ചു കൂടി കഴിഞ്ഞാൽ മുട്ടിലെ പരിക്കും ഉണങ്ങും. അവൾക്ക് നടക്കാൻ കഴിയുന്നതോടെ അവൾ തിരിച്ചു പോകും. അവൾ മാത്രം അല്ല ഞാനും.
ബാംഗ്ലൂർ ഉള്ള എന്റെ ഫ്രണ്ട് ഷിന്റു എനിക്ക് വേണ്ടി ഇപ്പോളും വെയ്റ്റിംഗ് ആണ്. അവൻ അവിടെ കുറച്ചു ദിവസങ്ങൾ കൂടി കാണും. അവൻ അമേരിക്കക്ക് വിമാനം കയറുന്നതിനു മുമ്പ് ഇഷാനിയുടെ പരിക്കുകൾ എല്ലാം മാറുമെന്നാണ് കരുതുന്നത്. അപ്പോൾ അവന്റെ ഒപ്പം തന്നെ എനിക്ക് പോകാൻ പറ്റിയേക്കും. പോകാനുള്ള കാര്യങ്ങൾ ഒക്കെ കുറച്ചു ശരിയാക്കാനുണ്ട്. അവിടുത്തെ ജോലിയുടെ കുറച്ചു കാര്യങ്ങൾ റെഡി ആക്കാനുണ്ട്. അതാണ് വലിയ പണി
പിന്നെ ഒരു പണിയുള്ളത് ഇന്ന് ക്രിസ്തുമസ് ആയത് കൊണ്ട് ഇവിടെ എന്തെങ്കിലുമൊക്കെ അനക്കം വപ്പിക്കണം എന്നുള്ളതാണ്. ക്രിസ്തുമസ് ആയിട്ട് എന്തെങ്കിലും ഒക്കെ പരുപാടി ഇല്ലെങ്കിൽ ഇഷാനിക്ക് ചിലപ്പോൾ ബോറിങ് ആയി തോന്നിയാലോ
💬 Comments
View all comments