0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.1K

എന്ന് ഞാൻ ചിന്തിച്ചു.. ആദ്യം തന്നെ ഒരു കേക്ക് വാങ്ങി. വേറെ അലങ്കാരങ്ങൾ ഒന്നും വാങ്ങിയില്ല. ചുമ്മ കുറച്ചു ബലൂൺ വാങ്ങി വെറുതെ വീർപ്പിച്ചു അവിടെ എല്ലാം പറത്തി ഇട്ടു.. ഇപ്പോൾ മുറിയിൽ എവിടെ നോക്കിയാലും അവിടെ ഇവിടെ ആയിട്ട് കളർഫുൾ ആയ ബലൂണുകൾ പറന്നു നടക്കുന്നത് കാണാം. ഇഷാനിക്ക് ഒരു ശോകം അന്തരീക്ഷം തോന്നുകയുമില്ല..

രാവിലത്തെ ഫുഡ്‌ കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഇഷാനിക്ക് ചെറിയൊരു അസ്വസ്ഥത. അത് അർജുനോട് പറയാനാണേൽ അതിലും അസ്വസ്‌ഥത. കുറച്ചു നേരം അവൾ കടിച്ചു പിടിച്ചു ഇരുന്നു.. അർജുന്റെ സഹായം ഇല്ലാതെ എണീക്കാൻ അവൾ ശ്രമിച്ചെങ്കിലും കാലിന് നല്ല വേദന ഉള്ളത് കൊണ്ട് അത് നടക്കില്ല എന്ന് ബോധ്യമായി. ഇനിയിപ്പോ അവനോട് പറയുക തന്നെ. ബാത്‌റൂമിൽ പോകുന്നത് അത്ര മോശം കാര്യം അല്ലല്ലോ..? എല്ലാവരും ചെയ്യുന്നത് അല്ലേ. ഇന്നലെയും പോയിട്ടില്ല. ഇനി പോയില്ലേൽ ഇഷാനിക്ക് ചിലപ്പോ യൂറിൻ നിയന്തിച്ചു വയ്ക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ അവൾ ഒരു വൈക്ലഭ്യത്തോടെ ആ കാര്യം അവതരിപ്പിച്ചു.

'എനിക്കൊന്ന് ബാത്‌റൂമിൽ പോകണമായിരുന്നു..'

അവൾ മെല്ലെ പറഞ്ഞു

അർജുൻ അത് കേട്ട് തലയാട്ടുക മാത്രം ചെയ്തു. അവൻ ലാപ്പിൽ എന്തോ കാര്യമായി ചെക്ക് ചെയ്യുകയാണ്. താൻ പറഞ്ഞത് കേട്ട് തലയാട്ടുക മാത്രമാണ് അവൻ ചെയ്തത്. പൊക്കോളാൻ ഒരു അനുവാദം. അതിന് അനുവാദം മാത്രം പോരെടാ പൊട്ടാ, നിന്റെ ഹെല്പ് കൂടി വേണം... അവൾ മനസ്സിൽ അവനെ രണ്ട് ചീത്ത പറഞ്ഞു

പെട്ടന്നാണ് ലാപ്പിലെ കാര്യത്തിൽ നിന്ന് അർജുൻ അവൾ പറഞ്ഞത് ഒന്ന് കൂടി മനസ്സിൽ കൊണ്ട്

💬 Comments

View all comments