0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.1K

വന്നത്. അവൻ ലാപ്പിൽ നിന്ന് തല ഉയർത്തി അമളി പറ്റിയ ഭാവത്തിൽ അവളെ നോക്കി

'അയ്യോ.. ഞാൻ പെട്ടന്ന് ഓർത്തില്ല..'

ഞാൻ ചമ്മിയ മുഖത്തോടെ അവളുടെ അടുത്തേക്ക് ചെന്നു. അവൾ എന്റെ തോളിൽ കയ്യിട്ട് മെല്ലെ നടക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അത് നടപ്പാകുന്ന കേസ് അല്ലെന്ന് അവൾക്കും എനിക്കും മനസിലായി. ഞാൻ പതിയെ അവളെ പൊക്കി എന്റെ കൈകളിൽ എടുത്തു ബാത്‌റൂമിലേക്ക് നടന്നു. ബാത്‌റൂമിന് ഉള്ളിൽ അവളെ നിർത്തി ഞാൻ പുറത്ത് ഇറങ്ങി പുറത്ത് നിന്നും ലോക്ക് ആക്കി. അകത്തു നിന്ന് ലോക്ക് ആക്കാൻ അവൾ പിന്നെയും കുറച്ചു കൂടി ഏന്തി വലിയണ്ട എന്ന് കരുതി. ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തു നിന്നും അവൾ എന്നെ വിളിച്ചു

'പോകാം...'

ഞാൻ കതക് തുറന്നു കൊണ്ട് ചോദിച്ചു

'ഞാൻ.. ഞാൻ ഒഴിച്ചില്ല..'

അവൾ ഒരു സങ്കോചത്തോടെ പറഞ്ഞു

'പാന്റ്.. പാന്റ് അഴിക്കാൻ പറ്റണില്ല..'

പാവം നിസ്സഹായതയോടെ പറഞ്ഞു

ഒരു കൈ കെട്ടി വച്ചിരിക്കുകയല്ലേ. അപ്പോൾ ഒരു കൈ കൊണ്ട് പാന്റ് അഴിക്കാൻ അവൾക്ക് ബുദ്ധിമുട്ട് ഉണ്ട്. കുറെ ശ്രമിച്ചു പരാജയപ്പെട്ടു കാണണം. അതൊന്നും നടക്കാഞ്ഞിട്ടാണ് എന്നെ വിളിച്ചത് ഇപ്പോൾ. അവൾക്ക് ശരിക്കും നാണക്കേട് തോന്നിയിട്ട് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഞാൻ മെല്ലെ അവളോട് ചേർന്നു നിന്ന് അവളുടെ അരയിലെ പാന്റിന്റെ വള്ളിയിൽ പിടിച്ചു കെട്ടഴിക്കാൻ ശ്രമിച്ചു. കെട്ടഴിക്കാൻ ശ്രമിക്കുന്തോറും അവളെന്നോട് ചേർന്നു ചേർന്നു വന്നു. പക്ഷെ ഞാൻ വിചാരിച്ചിട്ടും പാന്റിന്റെ കെട്ട് അഴിഞ്ഞു വരുന്നില്ല.. ഞാൻ മുട്ട് കുത്തി പാന്റിലെ കുരുക്ക് ശരിക്കും നോക്കി. ഞാൻ

💬 Comments

View all comments