Chapter Title : റോക്കി 5 [സാത്യകി]
മുട്ട് കുത്തി നിന്നത് അവൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കി. അവളുടെ അരയുടെ നേരെ മുഖം വച്ചു ഞാൻ നിൽക്കുന്നത് അവൾക്ക് പൊരുത്തപ്പെടാൻ പാടായിരുന്നു. പക്ഷെ അതിലും മോശം അവസ്‌ഥയാണ് ഈ മുള്ളാൻ മുട്ടൽ
ഞാൻ കുനിഞ്ഞു നിന്ന് പാന്റിന്റെ കെട്ട് അഴിക്കാൻ ശ്രമിച്ചു. ആക്‌സിഡന്റ് കഴിഞ്ഞു മുറിവ് കെട്ടി വയ്ക്കാൻ ഹോസ്പിറ്റലിൽ നിന്ന് അവളുടെ പാന്റ് മുട്ട് വരെ മുറിച്ചിരുന്നു. ഇപ്പോളും ഒരു നിക്കർ പോലെയാണ് അത് കിടക്കുന്നത്. പാന്റ് എന്ന് പറയാൻ പറ്റില്ല. ശരിക്കും ആ ചരടിന്റെ തുമ്പുകൾ വീക്ഷിച്ചപ്പോൾ സംഭവം കടും കെട്ട് വീണിട്ടുണ്ട്. ഒന്നുകിൽ ഞാനിപ്പോ പിടിച്ചു വലിച്ച വഴിക്ക് വീണത് ആകും. അല്ലെങ്കിൽ ഒരു കൈ വച്ചു ഇതഴിക്കാൻ അവൾ തന്നെ ശ്രമിച്ചപ്പോൾ കടും കെട്ട് വീണതാകാം. അതിനാണ് സാധ്യത.. എന്തിനാണ് ഈ പാന്റിൽ ഇത്രയും കെട്ടിടുന്നത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ അത് അവളോട് ചോദിച്ചു
'അത്.. അന്ന് ലക്ഷ്മി എന്റെ ഫോട്ടോ എടുത്തോണ്ട് പോയതിൽ പിന്നെ എനിക്ക് പേടിയായി.. ഞാൻ ശരിക്കും ഡ്രസ്സ് എല്ലാം മുറുക്കിയേ പിന്നെ വരാറുള്ളൂ..'
അവൾ പറഞ്ഞു
ഓ അന്നത്തെ പേടിയാണോ ഇപ്പോളും ഇവൾ മനസ്സിൽ കൊണ്ട് നടക്കുന്നത്. അങ്ങനൊരു അവസ്‌ഥയിൽ വന്ന അവളെ അതിന് കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കെട്ടഴിക്കാൻ എന്തെങ്കിലും വഴി ഉണ്ടോന്ന് നോക്കാം.. വേറെ ഗത്യന്തരം ഇല്ലാത്തപ്പോൾ ഞാൻ മെല്ലെ മുഖം അവളുടെ അരക്കെട്ടിലേക്ക് അടുപ്പിച്ചു ആ കെട്ടിൽ കടിച്ചു വലിച്ചു. ഞാൻ എന്ത് മാത്രം കടന്നാണ് പ്രവർത്തിച്ചത് എന്ന് എനിക്ക് കുറെ നേരം കഴിഞ്ഞാണ് മനസിലായത്.. എന്റെ സ്വപ്നങ്ങൾക്ക് പോലും
💬 Comments
View all comments