Chapter Title : റോക്കി 5 [സാത്യകി]
അപ്രാപ്യമായ അവളുടെ അരയിടുക്കിലേക്കാണ് ഞാൻ മുഖം അടുപ്പിച്ചു കൊണ്ട് ചെന്നത്. ഇഷാനി നിഷേധപൂർവ്വം ചെറുതായി എന്നെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ അപ്പോളത് കാര്യമാക്കി എടുത്തതുമില്ല. കടിച്ചു രണ്ട് വലി വലിച്ചപ്പോൾ കെട്ട് കുറച്ചു അഴിഞ്ഞു വന്നു. പിന്നെ എളുപ്പം ആയിരുന്നു. ചരടിന്റെ കെട്ടഴിഞ്ഞു. ഞാൻ ഒന്ന് ചിരിച്ചതിന് ശേഷം വീണ്ടും പുറത്തിറങ്ങി വാതിലടച്ചു..
കുറച്ചു കഴിഞ്ഞാണ് അവൾ എന്നെ വിളിച്ചത്. ഞാൻ അകത്തു ചെന്നപ്പോൾ ഒരു നാണത്തോടെ കയ്യിൽ പാന്റും വലിച്ചു കയറ്റി അവൾ നിൽക്കുകയാണ്. അഴിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ കെട്ടാനും ഒരു കൈ കൊണ്ട് ബുദ്ധിമുട്ടാണു.. അത് മനസിലാക്കി വേറൊന്നും പറയാതേ ഞാൻ അവളുടെ അടുത്ത് ചെന്നു പാന്റിന്റെ കെട്ടിൽ പിടിച്ചു കെട്ടാൻ തുടങ്ങി.. ഇവൾക്ക് ബട്ടൻസ് ഉള്ള പാന്റ് ഇട്ട് കൂടെ. ഈ ഐറ്റം ഒക്കെ എന്തിനാണോ ഇടുന്നത്.. പിന്നെ ആലോചിച്ചപ്പോൾ അന്നത്തെ ലക്ഷ്മിയുടെ ഇഷ്യൂ കഴിഞ്ഞു പേടി കൊണ്ട് ആയിരിക്കണം എന്ന് ഓർത്തു. ചില പേടികൾ ഒരിക്കലും വിട്ട് മാറില്ല....
'കടും കെട്ടിടണ്ടല്ലോ...? ഇവിടെ ആരും തുണി ഊരാൻ വരില്ല..'
ഞാൻ അവളെ കളിയാക്കി ചോദിച്ചു
'തമാശ വേണ്ടേ...'
അവൾ പല്ല് കടിച്ചു കാണിച്ചു തമാശ രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. പാന്റ് ഇട്ട് കഴിഞ്ഞു അവളെ വീണ്ടും കയ്യിലെടുത്തു ഞാൻ കട്ടിലിൽ കൊണ്ട് ഇരുത്തി. ഉച്ചക്ക് ചോർ ഉണ്ണുന്നത് വരെയും അവൾ പഠിക്കുകയായിരുന്നു.. അത് കൊണ്ട് ഞാൻ അടുത്തേക്ക് പോയില്ല. അവൾക്ക് ശല്യവും ആകും എന്നോട് എന്തെങ്കിലും ചോദിച്ചാൽ അത് പണിയും ആകും. ഉച്ച കഴിഞ്ഞു വെയിലാറി കഴിഞ്ഞു
💬 Comments
View all comments