0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഇരുന്നു. അവൾ എന്നോട് പഴയ പോലെ അല്ലെങ്കിലും സൗഹൃദത്തിൽ തന്നെ ആയിരുന്നു സംസാരിച്ചിരുന്നത്. അത് തന്നെ എനിക്ക് ധാരാളം ആയിരുന്നു.. സംസാരത്തിന് ഇടയിൽ അവളുടെ കയ്യിലെ പളുങ്ക് ചെയിനിൽ ഞാൻ നോക്കി ഇരുന്ന് പോയി.. സ്ഫടികം പോലെ തെളിഞ്ഞ അവളുടെ കയ്യിൽ കിടക്കുമ്പോ അതിന് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു.. എന്റെ നോട്ടം കണ്ടു എന്താണെന്ന് അവൾ പിരികം ഉയർത്തി ചോദിച്ചു...

'കയ്യിലെ പുതിയ ബാൻഡ് നോക്കിയതാ.. നല്ല രസം ഉണ്ട്..'

ഞാൻ പറഞ്ഞു

'എവിടുന്ന് വാങ്ങിയതാ...?

അവൾ എടുത്തടി എന്നോട് ചോദിച്ചു.. ഇതെങ്ങനെ ഇവൾ അറിഞ്ഞു. പറയരുത് എന്ന് അജയോട് പറഞ്ഞതാണ്. അവൻ അത് പറഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ല. ഇനി കൃഷ്ണ എപ്പോളെങ്കിലും പറഞ്ഞോ..?

' എനിക്ക് എങ്ങനെ അറിയാം..?

ഞാൻ പരുങ്ങൽ പുറത്ത് കാണിക്കാതെ ചോദിച്ചു..

'നീയല്ലേ വാങ്ങിയത്..?

അവൾക്ക് എങ്ങനെയോ പിടി കിട്ടിയിരിക്കുന്നു...

'ഞാനോ..? ഇത് നിനക്ക് ഗിഫ്റ്റ് കിട്ടിയത് എന്തോ അല്ലേ..?

'അതേ.. പക്ഷെ ഇത് വാങ്ങിയത് നീ ആയിരിക്കും.. ഇതൊന്നും ഇവിടെ അങ്ങനെ കടകളിൽ കാണുമെന്ന് തോന്നുന്നില്ല. നിങ്ങൾ ടൂർ പോയപ്പോൾ വാങ്ങിയത് ആകും.. നീ അജയുടെ കയ്യിൽ എനിക്ക് തരാൻ ഏൽപ്പിച്ചും കാണും..'

അവൾ നടന്നത് എല്ലാം പക്കാ ആയി പറയുന്നു.. എനിക്ക് പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല

'നീ എങ്ങനെ..? അജയ് പറഞ്ഞോ..?

''ഇല്ല.. ഞാൻ ഊഹിച്ചു..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

'വെറുതെ..?

എനിക്ക് വിശ്വാസം വന്നില്ല..

'അല്ലടാ.. നീ ടൂർ പോയിട്ട് എനിക്ക് ഒന്നും വാങ്ങിയില്ലല്ലോ എന്ന് ഞാൻ ആലോചിച്ചിരുന്നു..

💬 Comments

View all comments