Chapter Title : റോക്കി 5 [സാത്യകി]
അപ്പോളാണ് അജയ് എനിക്ക് ഇത് കൊണ്ട് തരുന്നത്. അപ്പോൾ ഞാൻ ആലോചിച്ചു ഇതൊന്നും ഇവിടെ ഉള്ള ഐറ്റം അല്ലല്ലോ വേറെ എവിടെ നിന്നോ വാങ്ങിയത് ആണല്ലോ എന്ന്.. പിന്നെ നിന്റെ നോട്ടം കണ്ടപ്പോൾ കൺഫേം ആയി...'
'ഞാൻ കരുതി നീ ഇത് ഞാൻ തന്നാൽ വാങ്ങില്ല എന്ന്..?
'വാങ്ങില്ലായിരിക്കും...'
അവൾ ഗൂഢമായ ഒരു ചിരിയോടെ പറഞ്ഞു
'പിന്നെ നീ ഞാൻ ഒന്നും വാങ്ങിയില്ല എന്നൊക്കെ ചിന്തിച്ചതോ..? തന്നാൽ ഒട്ട് വാങ്ങുകയും ഇല്ല.. പക്ഷെ ഞാൻ വാങ്ങിയത് ആണെന്ന് അറിഞ്ഞോണ്ട് കയ്യിൽ ഇടുകയും ചെയ്യും.. ഇഷാനി ചന്ദ്രൻ.. എനിക്ക് നിങ്ങളെ മനസിലാകുന്നില്ല..'
ഞാൻ അതിശയത്തോടെ പറഞ്ഞു
'പിന്നെ ഞാൻ ആലോചിക്കില്ലേ നീ എനിക്ക് ഒന്നും വാങ്ങിയില്ലല്ലോ എന്ന്.. നീ എന്തായാലും എന്നെ ഓർക്കുമെന്നും എന്തെങ്കിലും എനിക്ക് വാങ്ങുമെന്നും അറിയാമായിരുന്നു. നിന്റെ സന്തോഷം എന്റെ കയ്യിൽ ഇത് കാണുന്നത് അല്ലേ..? എന്റെ സന്തോഷം നീ വാങ്ങിയത് ഇടുന്നതും.. ഓക്കേ അല്ലേ..'
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
'വല്ലാത്തൊരു ഇത് തന്നേ കേട്ട...'
ഞാൻ ചുണ്ട് കോടിച്ചു കൊണ്ട് പറഞ്ഞു
' താങ്ക്യൂ.. താങ്ക്യൂ.. പിന്നെ നീ വാങ്ങിയ കേക്ക് എന്തിയെ.. അത് മുറിക്കാം.. എനിക്ക് വിശക്കുന്നു..'
അവൾ കൈ കൊണ്ട് വയറിൽ തടവി കൊണ്ട് പറഞ്ഞു
'കേക്ക് ഒക്കെ മുറിക്കാം.. ആദ്യം നീ കുളിക്ക്..'
ഞാൻ എഴുന്നേറ്റ് ഒന്ന് ഞെളിപിരി കൊണ്ട് കൊണ്ടു പറഞ്ഞു.. കുറച്ചു പണികൾ കൂടിയുണ്ട്.. സാധാരണ ഞാൻ ഇങ്ങനെ പണിയെടുക്കാറില്ല. എല്ലാം അലങ്കോലം ആയിട്ട് പണികൾ കുമിഞ്ഞു കൂടിയാണ് കിടക്കുക ഇവിടെ. പക്ഷെ അവൾ ഉള്ളപ്പോൾ
💬 Comments
View all comments