Chapter Title : റോക്കി 5 [സാത്യകി]
അത്തരം ഒരു സാഹചര്യം ഉണ്ടാകുന്നത് ശരിയല്ലല്ലോ
'കുളിക്കാൻ പറ്റില്ല. മുറിവ് നനയും..'
അവൾ പറഞ്ഞു
'അത് പ്ലാസ്റ്റിക് കൊണ്ട് കെട്ടിയാൽ മതി..'
ഞാൻ പറഞ്ഞു
'ഓ ഞാൻ ഇന്ന് കുളിക്കുന്നില്ല.. മടിയാ..'
ഇഷാനി താല്പര്യം ഇല്ലാതെ പറഞ്ഞു. സത്യത്തിൽ കുളിക്കാൻ അവൾക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. കുളിക്കാതെ ഇരിക്കുന്നത് പോലെ അവൾക്ക് അലർജി ഉള്ളൊരു കാര്യം ഇല്ലായിരുന്നു. പക്ഷെ ഇവിടെ വിഷയം അതല്ല.. ഇഷാനിയുടെ കൈ ഇപ്പോളും അനക്കാൻ വയ്യാ.. കുളിക്കണം എങ്കിൽ ഒരാളുടെ സഹായം വേണം. ഇനിയിപ്പോ ഡ്രസ്സ് ഊരാതെ കുളിക്കാമെന്ന് വച്ചാൽ പോലും പണിയാണ്. സോപ്പ് തേക്കുമ്പോളോ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോളോ ഒക്കെ സഹായം വേണ്ടി വരും. ആ സമയത്തു അർജുൻ തന്റെ എന്തെങ്കിലും ഒക്കെ കാണും. അത് ഓർത്താണ് ഇഷാനിക്ക് പേടി. ബാത്‌റൂമിൽ പോയപ്പോൾ തന്നെ തനിക്ക് തനിയെ ഒന്നും വയ്യ എന്ന് മനസിലായിരുന്നു. കുളിക്കാൻ ആണ് പോകുന്നത് എങ്കിൽ അർജുൻ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കണി ഇന്ന് കാണും.. ഇഷാനി നാണക്കേട് കൊണ്ട് ഉള്ളിൽ ചൂളി
'മൂന്ന് ദിവസം ആയില്ലേ കുളിച്ചിട്ട്.. പനി ഒന്നും ഇല്ലല്ലോ.. വെള്ളം ചൂടാക്കണേൽ അങ്ങനെ ചെയ്യാം. ഒന്ന് കുളിച്ചാൽ ഉഷാർ ആകും..'
അവൻ പിന്നെയും നിർബന്ധിക്കുന്നു. അവനും അറിയാമല്ലോ തനിക്ക് തനിയെ ഒന്നും കുളിക്കാൻ പറ്റില്ല എന്ന്. അപ്പോൾ അവനീ നിർബന്ധിക്കുന്നത് വേറെ ഉദ്ദേശം വച്ചാണോ..? ഇഷാനിക്ക് ചെറിയൊരു പേടി തോന്നി. അവൻ ചെറ്റത്തരം ഒന്നും കാണിക്കില്ല എന്ന് ഇഷാനിക്ക് ഉറപ്പുണ്ട്. അതാണ് കുറച്ചു ദിവസം അവനൊപ്പം നിൽക്കാൻ അവൾ തയ്യാറായതും. പക്ഷെ തന്റെ ശരീരം കാണാൻ
💬 Comments
View all comments