0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.1K

പോകാൻ നോക്കിയിട്ടുമില്ല എന്ന് അറിഞ്ഞിട്ടും ഇഷാനിയുടെ ദേഷ്യം കുറഞ്ഞില്ല..

'നീ കൂടുതൽ മിടുക്കൻ ആകല്ലേ.. നീ എന്നെ പറ്റിക്കാൻ വേണ്ടിയാണ് ഇതൊക്കെ മനഃപൂർവം ചെയ്തത് എന്നെനിക്ക് അറിയാം..'

കരഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു വിരൽ ചൂണ്ടി ഇഷാനി പറഞ്ഞു

'എനിക്ക് നീ പറയുന്നത് ഒന്നും മനസിലാവുന്നില്ല.. ഞാൻ എന്തിനാ നിന്നെ പറ്റിക്കുന്നത്..?

അർജുൻ തിരിച്ചു ചോദിച്ചു

'നിനക്ക് അല്ലെങ്കിലും എന്നെ മനസിലാവില്ലല്ലോ.. '

'എന്തൊക്കെ ആട ഈ പറയുന്നേ..?

അർജുൻ കൈകൾ അവളുടെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു

'എന്നെ തൊടണ്ട.. നീ എന്നെ പറ്റിക്കാൻ മനഃപൂർവം മിണ്ടാതെ ഇരുന്നതാണ്. എന്നെ പേടിപ്പിക്കാൻ.. മനഃപൂർവം മിണ്ടാതെ ഇരുന്നതാണ്.. എന്നെ കരയിക്കാൻ....'

ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു

' നീയാണേ സത്യം.. നീയീ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല.. ഞാൻ നിന്നെ പറ്റിക്കാൻ നോക്കിയിട്ടില്ല.. സത്യം.. നിനക്ക് എന്താ പറ്റിയെ..?

'കുന്തം പറ്റി.. നീ പോ..'

ഇഷാനി അവന്റെ കൈകൾ ശക്തിയായി തട്ടി മാറ്റി പറഞ്ഞു

'പോകണോ..? ഇപ്പോൾ അതാണോ വേണ്ടേ..?

ഞാൻ വെറുതെ ചോദിച്ചു

'പൊക്കോ.. അതല്ലേ നിനക്ക് ഇഷ്ടം.. നിന്റെ ഇഷ്ടം പോലെ നീ പൊക്കോ.. പോ...'

ഇഷാനി കൈകൾ കൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു.

'നീ ഇങ്ങനെ കരയാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ..? ഞാൻ എങ്ങും പോയില്ല എന്ന് പറഞ്ഞല്ലോ...'

'നീ പോ.. എനിക്ക് ആരും വേണ്ട..'

ഇഷാനി വീണ്ടും ശക്തിയിൽ എന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കൈ തടഞ്ഞു. അവളുടെ കൈകളിൽ ഞാൻ കടന്നു പിടിച്ചു.. കൈ വിടുവിക്കാൻ അവൾ

💬 Comments

View all comments