0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.5K

വഴിയുണ്ട്...'

ഞാൻ പറഞ്ഞു

'എന്താ..?

'അത് ശരിയാകുമോ എന്നറിയില്ല.. '

ഞാൻ പറഞ്ഞു

'എന്താണെന്ന് പറ....'

അവൾ നിർബന്ധിച്ചു

'പറഞ്ഞാൽ കുഴപ്പം ആകുമോ..?

'ഇല്ല.. നീ പറഞ്ഞോ..'

'എന്നാൽ പറയാം..'

ഞാൻ പറയാൻ വേണ്ടി തയ്യാറെടുത്തു...

'മ്മ്... പറ....'

'തണുപ്പ് പോകാൻ ഇല്ലേ.....'

'തണുപ്പ് പോകാൻ....?

'നമ്മൾ രണ്ട് പേരും ഇല്ലേ.....'

'നമ്മൾ രണ്ട് പേരും.....?

'കെട്ടിപിടിച്ചു കിടന്നാൽ മതി...'

അവൾ എന്ത് തിരിച്ചു പറയും എന്നൊരു ഭീതി എനിക്ക് ഉണ്ടായിരുന്നു. അഥവാ അവൾ എതിർത്താൽ തമാശ പോലെ ഇത് അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി

'എന്നാരു പറഞ്ഞു....?

അവൾ തിരിച്ചു ചോദിച്ചു

'അങ്ങനെ ആണ്...'

ഞാൻ പറഞ്ഞു

'എന്നാൽ നോക്കാം തണുപ്പ് പോകുമോ എന്ന്...'

അവൾ ഒരല്പം എന്നോട് നീങ്ങി കിടന്ന് ഒരു കൈ എന്റെ മേലെ വച്ചു കൊണ്ട് ചോദിച്ചു

'ഇപ്പോൾ തണുപ്പ് പോയോ..?

'കുറച്ചു...'

ഞാൻ പറഞ്ഞു

അവൾ അല്പം കൂടി അടുത്ത് കിടന്നു

'ഇപ്പോളോ..?

അവൾ പിന്നെയും ചോദിച്ചു

'കുറച്ചു കൂടി വേണം..'

ഞാൻ പറഞ്ഞു

'അശോ..'

അവൾ ശരിക്കും എന്നോട് ഒട്ടിച്ചേർന്നു കൈ എന്നെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് എന്നിലേക്ക് ചേർന്നു കിടന്നു..

'ഇപ്പോൾ തണുപ്പ് പോയോ..?

അവൾ ചോദിച്ചു

'പോയി...'

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

'എനിക്കും തണുക്കുന്നുണ്ട്..'

അവൾ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു. തിരിച്ചു കെട്ടിപ്പിടിക്കാൻ അവൾ പറഞ്ഞതാണ് അങ്ങനെ. ഞാൻ കൈ വിടർത്തി അവളെ എന്റെ കൈക്കുള്ളിൽ എന്നപോലെ ആക്കി. ഞങ്ങൾ രണ്ടും തൊട്ടുരുമ്മി കെട്ടിപിടിച്ചു കിടന്നു. അവളുടെ നിശ്വാസം എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്..

💬 Comments

View all comments