Chapter Title : റോക്കി 5 [സാത്യകി]
ആണ്. ഇപ്പോൾ ഇവിടേക്ക് കിടക്കാൻ വരും.. അതോർത്തപ്പോൾ എന്റെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി. ഇത്രയും ദിവസം കിടന്നത് പോലെ അല്ല. പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് പേരാണ് അടുത്തടുത്തു കിടക്കാൻ പോകുന്നത്. അവൾ അടുത്ത് വന്നു കിടക്കുമ്പോൾ എപ്പോളത്തെയും പോലെ മാന്യൻ ആകണോ അതോ മുമ്പത്തെ പോലെ റൊമാന്റിക് ആകണോ..? എനിക്ക് കൃത്യമായ ഒരുത്തരം കിട്ടുന്നതിന് മുമ്പ് തന്നെ അവൾ ലൈറ്റുകൾ ഓരോന്നായി അണച്ചു പതിയെ കട്ടിലിലേക്ക് കയറി എന്റെ അരികിലായ് കിടന്നു
'എന്താ ആലോചിക്കണേ..?
എന്റെ ആലോചന കണ്ടു അവൾ ചോദിച്ചു
'ഒന്നുമില്ല.. ഞാൻ വെറുതെ...'
'ഒന്നുമില്ലേൽ കിടന്നു ഉറങ്ങാൻ നോക്ക്..'
അവൾ അത് പറഞ്ഞിട്ട് കണ്ണടച്ചു കിടന്നു.
ഇത്രേ ഉള്ളായിരുന്നോ..? ഞാൻ കരുതി അവൾ എന്നോട് എന്തെങ്കിലും ഒക്കെ മിണ്ടുമെന്ന്.. വെറുതെ മനക്കോട്ടെ കെട്ടി. ഞാൻ ഉറങ്ങിയില്ല എന്ന് അവൾക്ക് അറിയാമായിരുന്നു
'ഉറങ്ങുന്നില്ലേ...?
അവൾ ചോദിച്ചു
'ഉറക്കം വരുന്നില്ല...'
ഞാൻ പറഞ്ഞു
'അതെന്താ ഉറക്കം വരാത്തെ...?
പതിഞ്ഞ, വളരെ സെക്സി ആയ ശബ്ദത്തിൽ അവൾ ചോദിച്ചു. ഇവൾക്ക് ഇത്ര സെക്സി ആയ സൗണ്ട് ഉണ്ടായിരുന്നോ..? എന്റെ വികാരങ്ങൾ എല്ലാം പതിയെ മുളച്ചു പൊന്താൻ തുടങ്ങിയിരിക്കുന്നു
'ആവൊ.. വല്ലാത്ത തണുപ്പ്.. അതാവും..'
ഞാൻ വെറുതെ തണുപ്പ് അഭിനയിച്ചു പറഞ്ഞു
'ഫാൻ എന്നാൽ ഓഫ് ആക്കട്ടെ..?
അവൾ ചോദിച്ചു
'വേണ്ട. ഫാൻ കിടന്നോട്ടെ..'
ഞാൻ പറഞ്ഞു.
'പിന്നെന്ത് ചെയ്യും തണുപ്പിന്....?
അവൾ പിന്നെയും ചോദിച്ചു
'എന്ത് ചെയ്യും...?
ഞാൻ തിരിച്ചു ചോദിച്ചു
'എനിക്ക് അറിയില്ല.. നീ പറ.. എന്ത് ചെയ്യും..?
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു
'ഒരു
💬 Comments
View all comments