Chapter Title : റോക്കി 5 [സാത്യകി]
പിന്നെ എന്താ..?
'മ്മ്. ശരി..'
ഞാൻ സമ്മതിച്ചെന്ന മട്ടിൽ പറഞ്ഞു. അവൾ പിന്നെയും കുറെ നേരം സംസാരിച്ചു. എന്റെ വിഷമം മാറ്റാൻ വേറെ പല വിഷയങ്ങളും അവൾ എടുത്തിട്ടു..
'നിനക്ക് എന്റെ അടുത്ത് ഏറ്റവും ഇഷ്ടം ഉള്ള കാര്യം എന്താ..?
അവൾ ചോദിച്ചു
'അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യം പറയാൻ ഇല്ല.. എല്ലാം ഇഷ്ടം ആണ്. ഇഷ്ടപ്പെടാതെ ഇരിക്കാൻ നിന്നിൽ ഞാൻ ഒന്നും കണ്ടിട്ടില്ല..'
'ഞാൻ അത്രക്ക് പൊളി ആണോ..?
അവൾ തമാശ രീതിയിൽ ചോദിച്ചു
'ആന്നെ.. '
'എന്നിട്ട് ആണോ നീ എന്നെ നോർത്ത് ഇന്ത്യൻ എന്നും കൊറിയൻ എന്നുമൊക്കെ കളിയാക്കി വിളിച്ചോണ്ട് ഇരുന്നത്..?
'അവർക്ക് എന്താ സൗന്ദര്യം ഇല്ലേ.? പിന്നെ അതൊക്കെ തമാശക്ക് അല്ലേ വിളിക്കുന്നെ..'
'ശരിക്കും എന്നെ കാണാൻ ഭംഗി ഉണ്ടോ..?
'ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല..'
ഞാൻ ശരിക്കും ഫീൽ ചെയ്തു പറഞ്ഞു
'പോടാ...'
നാണം കൊണ്ട് അവളുടെ കവിൾ ചുമന്നിരിക്കണം അപ്പോൾ.
'കുറച്ചൊക്കെ എനിക്ക് നിന്നോടുള്ള ഫീലിംഗ്സ് കൊണ്ട് ഇരട്ടി ആയി തോന്നിക്കും. അതല്ലേൽ പോലും നീ കിടു ആണ്..'
'മുടി കട്ട് ചെയ്തു കഴിഞ്ഞു ഞാൻ പിന്നെ ലുക്കിൽ ഒന്നും ശ്രദ്ധ കൊടുത്തിട്ടില്ല.. എനിക്ക് പഴയ ലുക്ക് ആയിരുന്നു ഇഷ്ടം.. അതാണ് നിന്നോട് ഞാൻ ചോദിച്ചേ എന്നെ ഇപ്പോളും കാണാൻ ഭംഗി ഉണ്ടോന്ന്...?
'ഷോർട് ഹെയറും നിനക്ക് സെറ്റ് ആണ്.. ഭയങ്കര ക്യൂട്ട് ലുക്ക്.. പിന്നെ നിന്നെ ലോങ്ങ് ഹെയറിൽ പിക്കിൽ മാത്രെമേ ഞാൻ കണ്ടിട്ടുള്ളു.. അല്ലേൽ രണ്ടും കൂടി കമ്പയർ
💬 Comments
View all comments