Chapter Title : റോക്കി 5 [സാത്യകി]
ചെയ്തു പറയാമായിരുന്നു..'
അവളുടെ മുടികളിൽകൂടി വിരലോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു
'എന്നെ ലോങ്ങ് ഹെയറിൽ നീ കണ്ടിട്ടില്ല...?
തെല്ലൊരു ആകാംക്ഷയോടെ ഇഷാനി ചോദിച്ചു
'ഇല്ല.. ഞാൻ കോളേജ് വന്നപ്പോൾ തൊട്ടു നീ ഷോർട് ഹെയർ ആണ്.. '
'ഓ.. ശരിയാണ്.'
അവൾ പറഞ്ഞു
'എന്റെ എന്താണ് നിനക്ക് ഇഷ്ടം തോന്നാൻ കാരണം..?
ചോദ്യം ഞാൻ അവളോട് തിരിച്ചു ചോദിച്ചു
'അതെനിക്ക് പറയാൻ അറിയില്ല.. '
'പറ.. '
ഞാൻ നിർബന്ധിച്ചു
'അങ്ങനെ ചോദിച്ചാൽ.... നീ എന്നെ കെയർ ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. നീ എന്നെ മൈൻഡ് ആക്കാതേ ഇരിക്കുന്നത് എനിക്ക് സഹിക്കൂല..:
അവൾ പറഞ്ഞു
'എന്റെ കെയറിങ് ആണോ ഇഷ്ടം.. അപ്പോൾ ഈ ഇഷ്ടം ശരിക്കും എപ്പോ മുതലാ സ്റ്റാർട്ട് ചെയ്തത്..?
അതറിയാൻ എനിക്ക് വല്ലാത്ത ആഗ്രഹം
'നമ്മൾ ആദ്യം കണ്ട അന്ന് മുതൽ........!
അവൾ നെഞ്ചിൽ മുഖം ഉരുമ്മി കൊണ്ട് പറഞ്ഞു
'ഫസ്റ്റ് കണ്ടപ്പോൾ തന്നെയോ..? നോ.. നീ ചുമ്മാ പറയുവാ...'
എനിക്ക് അത് വിശ്വാസം വന്നില്ല.
'അല്ലടാ.. ആദ്യം കണ്ട അന്ന് തന്നെ എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു..'
'എനിക്കും നിന്നെ ഫസ്റ്റ് കണ്ട അന്ന് മുതൽ ക്രഷ് ആയിരുന്നു.. അപ്പോൾ ഞാൻ നിന്റെ മുഖം പോലും കണ്ടിട്ടില്ല.. പേരും അറിഞ്ഞൂടാ.. ഓർക്കുന്നുണ്ടോ ഒരു മഴ ഉള്ള അന്ന് നൂനു നിന്നെ ഓടിച്ചു എന്റെ അടുക്കൽ കൊണ്ട് വന്നത്...?
ഞാൻ പഴയ ഓർമകളിൽ മുങ്ങിപ്പൊങ്ങി
'അതിന് അതല്ലല്ലോ നമ്മുടെ ഫസ്റ്റ് മീറ്റ്...'
അവൾ പറഞ്ഞു
'അതാണല്ലോ...'
ഞാൻ സമർത്ഥിച്ചു
'അല്ല...'
'പിന്നെ..?
💬 Comments
View all comments