0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.5K

പല അടവുകളും ഇറക്കി നോക്കി.. പക്ഷെ ഞാൻ പരുപാടി നിർത്തിയില്ല.. അവളുടെ ക്ലീൻ കക്ഷങ്ങളിൽ ഞാൻ വേഗത്തിൽ വിരലുകൾ ഓടിച്ചു. പിന്നെ വിരലുകൾക്ക് വേഗത കൂട്ടി ഞാൻ ഇക്കിളിയുടെ സുഖം ഇരട്ടിപ്പിച്ചു.. ഇഷാനി എന്നെ മുറുക്കെ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.. അവളുടെ ഈ ഉരസൽ എല്ലാം എന്നിൽ ഒരു തീ പടർത്തി കൊണ്ടിരുന്നു.. എന്റെ കണ്ട്രോൾ വിട്ടു പോകുന്നതിന് മുമ്പ് പക്ഷെ അവൾ തോൽവി സമ്മതിച്ചു..

'ശരി.. ശരി.. ഞാൻ പറയാം...'

'എന്നാൽ പറ..'
ഇക്കിളി നിർത്തി ഞാൻ പറഞ്ഞു. എന്റെ കൈ ദേഹത്ത് നിന്ന് മാറ്റി വീണ്ടും പഴയ പോലെ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു കൊണ്ട് അവൾ പറഞ്ഞു..

'നമ്മുടെ വരാന്തയിൽ വച്ചു.. അന്നാണ് നമ്മൾ ഫസ്റ്റ് കണ്ടത്...'

'എടി അത് തന്നെ അല്ലേ ഞാനും പറഞ്ഞത്. അന്ന് നൂനു നിന്നെ ഓടിച്ചു വരാന്തയിലൂടെ എന്റെ അടുത്തോട്ടു നീ വന്നത്..?

'ഇത് അതിനും മുന്നേ ആണ്.. നീ വന്ന സെക്കന്റ്‌ ഡേ.. അപ്പോളാണ് ഞാൻ നിന്നെ കാണുന്നത്.. അതെ വരാന്തയിൽ വച്ചു തന്നെ..'
അവൾ പറഞ്ഞു

'ആണോ.. പക്ഷെ ഞാൻ ഓർക്കുന്നില്ല..'

'നീ അവിടെ രാഹുലിന്റെ ഒക്കെ ഒപ്പം സംസാരിച്ചോണ്ട് നിൽക്കുവായിരുന്നു.. ഞാൻ അപ്പോൾ വരാന്തയിലേക്ക് സ്റ്റെപ്പ് കയറി വരുന്നു.. അപ്പോളാണ് ഞാൻ നിന്നെ കണ്ടത്.. നിന്നെ ശ്രദ്ധിച്ചു നടന്നത് കൊണ്ടാണോ എന്നറിയില്ല എന്റെ കാൽ സ്ലിപ്പ് ആയി.. ഞാൻ മലന്നടിച്ചു വീണെടാ അവിടെ..'

'ആണോ..? പക്ഷെ ഞാൻ ഇത് ഓർക്കുന്നില്ലല്ലോ..?
എനിക്ക് അവൾ പറഞ്ഞത് അങ്ങോട്ട്‌ ഓർമ കിട്ടിയില്ല..

'നീ ശരിക്കും

💬 Comments

View all comments