0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.5K

ഓർത്ത് നോക്ക്.. അവിടെ ആണേൽ ചുറ്റും പിള്ളേർ ഉണ്ടായിരുന്നു.. ഞാൻ വീണത് കണ്ടു എല്ലാരും മുട്ടൻ ചിരി. നിന്നെ വായ് നോക്കി വന്ന ഞാൻ നിന്റെ മുന്നിൽ തന്നെ ചമ്മി അടപ്പ് തെറിച്ചു..'
അവൾ അന്നത്തെ അതെ ചമ്മലോടെ തന്നെ അത് പറഞ്ഞു

'ശോ.. പാവം എന്റെ ഇഷാനി...'
ഞാൻ അവളുടെ കവിളിൽ തടവി കൊണ്ട് പറഞ്ഞു

'എല്ലാവരും ഭയങ്കര ചിരിയും കളിയാക്കലും.. എനിക്ക് ആണേൽ സങ്കടം കൂടി വന്നു.. ആ കൂടി നിന്ന ആരും എനിക്ക് എണീക്കാൻ ഒരു കൈ പോലും തന്നില്ല.... പക്ഷെ നീ... നീ മാത്രം ആയിരുന്നു അവിടെ ചിരിക്കാതെ നിന്ന ഒരേയൊരാൾ.. ഞാൻ വീഴുന്നത് കണ്ടിട്ട് നിനക്ക് ചിരി വന്നില്ല.. നിന്റെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക് എന്തേലും പറ്റിയോ എന്നുള്ളെ... നീ അത് എന്നോട് ചോദിച്ചോണ്ട് അടുത്തേക്ക് വരുകയും ചെയ്തു...'

'യെസ്.. ശരിയാ.. എനിക്ക് ഇപ്പോൾ ഓർമ കിട്ടുന്നുണ്ട്..'
അവൾ ഉണ്ടാക്കി പറഞ്ഞതല്ല എന്ന് എനിക്ക് മനസിലായി. ആ സംഭവം ഞാൻ അപ്പോളേ വിട്ടത് കൊണ്ട് ഓർത്തെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി എന്ന് മാത്രം..

'നീ അടുത്ത് വരുന്നതിന് മുന്നേ തന്നെ ഞാൻ എണീറ്റ് അവിടുന്ന് ഓടി. കൂട്ടം കൂടി ഒരാളെ കളിയാക്കാനും ഒരാൾ വീഴുമ്പോൾ ചിരിക്കാനും ഒക്കെ അറിയുന്ന ആളുകൾക്ക് ഇടയിൽ ഇതൊന്നും അറിയാത്ത ഒരാളെ കണ്ടപ്പോ എനിക്ക് ഇഷ്ടം തോന്നി പോയി..'
സംഭാഷണം ചെറുതായ് ഒന്ന് വിരാമം ഇട്ടു എന്റെ മുഖത്തിന്‌ നേരെ മുഖം കൊണ്ട് വന്നു എന്റെ നെറുകയിൽ അവൾ ഒന്ന് ചുംബിച്ചു..
'യൂ ആർ

💬 Comments

View all comments