0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.5K

അവളുടെ മുഖത്ത് പിടിച്ചു. എന്നിട്ട് അവളുടെ മുഖം എന്നിലേക്ക് ചേർത്തു.. പെട്ടന്ന് അവൾ മുഖം പുറകിലേക്ക് മാറ്റി അവളുടെ എതിർപ്പ് അറിയിച്ചു

'ഇപ്പോൾ വേണ്ട..'
അവൾ പറഞ്ഞു

'അതെന്താ..?
ഞാൻ ചോദിച്ചു

'എനിക്ക് നാണം വരുന്നു..'
അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു

'അയ്യോ ഒരു നാണക്കാരി.. ഇത് നമ്മുടെ ആദ്യത്തെ കിസ്സ് ഒന്നും അല്ലല്ലോ ഇത്ര നാണിക്കാൻ...'

'അപ്പോളത്തെ പോലെ അല്ലല്ലോ ഇപ്പോൾ..'

'ഇപ്പോൾ എന്താ പ്രത്യേകത..?
ഞാൻ സംശയത്തോടെ ചോദിച്ചു

'അന്ന് ഞാൻ പൂസ് അല്ലായിരുന്നോ..? ആ ധൈര്യം ഉണ്ടായിരുന്നു. പിന്നെ ഇന്നലെ ആണേൽ എനിക്ക് അത്രയും വിഷമം ഉണ്ടായിരുന്നു.. അതോണ്ട് നാണം തോന്നിയില്ല. പക്ഷെ ഇപ്പോൾ ഭയങ്കര നാണം തോന്നുന്നു..'
അവൾ പറഞ്ഞു

'ഓ അപ്പോൾ അതെല്ലാം ഇഷ്ടത്തോടെ ഒന്നും അല്ലായിരുന്നു തന്നത് അല്ലേ..?
ഞാൻ പിണക്കത്തിൽ കൈ മാറ്റി കൊണ്ട് പറഞ്ഞു

'അങ്ങനെ അല്ലടാ.. അപ്പോൾ എനിക്ക് ഈ നാണം ഒന്നും തോന്നിയില്ല. ഇപ്പോൾ നീ അടുത്ത് വരുമ്പോ തന്നെ വിറയൽ ആണ്.. നോക്ക് എന്റെ കയ്യൊക്കെ വിറയ്ക്കുന്നു..'
അവൾ കൈ വിറയ്ക്കുന്നത് എന്നെ കാണിച്ചു.

'നാണം ആണേൽ നീ കണ്ണടച്ചാൽ മതി. ഞാൻ ഉമ്മ വച്ചോളാം.. '
ഞാൻ വീണ്ടും കൈകൾ എടുത്തു അവളുടെ ചുമലിലൂടെ ഇട്ടു. ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചപ്പോൾ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. ആദ്യം മുട്ടിയത് ഞങ്ങളുടെ മൂക്കുകൾ തമ്മിലാണ്. അവൾക്ക് ഉമ്മ വച്ചു അത്ര എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ഞാൻ മുഖം അല്പം ചെരിച്ചു ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിച്ചു.. അവൾ

💬 Comments

View all comments