0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

വാ മുറുക്കി വച്ചിരിക്കുകയാണ്. ഞാൻ അമർത്തി അവളുടെ ചുണ്ടുകളിൽ ഉരുമ്മി. അവളുടെ മൂക്കിലൂടെ അവൾ വളരെ ശക്തിയിൽ ശ്വാസം എടുക്കുന്നതും വിടുന്നതും എനിക്ക് അറിയാമിപ്പോൾ.. ഞാൻ അവളുടെ തലമുടിയിൽ കൂടി കൈകളോടിച്ചു വീണ്ടും അമർത്തി ചുംബിച്ചു. അവളാ ചുണ്ടുകൾ ഒന്ന് വിടർത്തിയിരുന്നു എങ്കിൽ എനിക്ക് അത് കുറച്ചു കൂടി നന്നായി രുചിക്കാമായിരുന്നു.. പക്ഷെ അവൾ ചുണ്ട് കൂട്ടി തന്നെ പിടിച്ചു.. ഞാൻ ചുംബനം മുറുക്കിയപ്പോൾ അവൾ പെട്ടന്ന് ബലം പ്രയോഗിച്ചു പിന്നിലേക്ക് വീണ്ടും മുഖം മാറ്റി.. എന്തോ ഇഷ്ടക്കേട് പോലെ..?

'മീശ....'
അവൾ മെല്ലെ പറഞ്ഞു.

'മീശ...?
എനിക്ക് കാര്യം മനസിലായില്ല. മീശയിൽ എന്താണ്..?

'മീശ കുത്തിക്കൊള്ളുന്നു..'
അവൾ കൗതുകത്തോടെ പറഞ്ഞു. അതാണോ കാര്യം..

'അതിന് എന്താ.. ഉമ്മ വയ്ക്കുമ്പോ മീശ കൊള്ളില്ലേ പിന്നെ..?

'ആണോ..?
അവൾ അറിയാത്ത മട്ടിൽ ചോദിച്ചു

'പിന്നെ ഇന്നലെ ഒക്കെ എനിക്ക് മീശ ഇല്ലായിരുന്നോ..? ഇനി ഇഷ്ടം അല്ലേൽ ഇത് വടിച്ചേക്കാം ഞാൻ..'

'വടിച്ചാൽ നിന്നെ കൊല്ലും ഞാൻ..'
എന്റെ താടിയിൽ പിടിച്ചു വലിച്ചു എന്നെ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു കൊണ്ട് ഇഷാനി പറഞ്ഞു

'ഇഷ്ടവും അല്ല, വടിക്കാനും സമ്മതിക്കില്ല..? ഞാൻ ഇപ്പോൾ എന്ത് വേണം..?

'ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞോ..?

'പിന്നെ എന്തിനാ മുഖം മാറ്റിയത്..?
ഞാൻ ചോദിച്ചു

'അത്.. അത് എനിക്ക് ഇക്കിളി എടുത്തിട്ടാ..'
അവൾ നാണം കൊണ്ട് തുടുത്ത മുഖത്തോടെ പറഞ്ഞു

'അങ്ങനെ ഒക്കെ ഫീൽ ചെയ്യാൻ അല്ലേടി കിസ്സ് ചെയ്യുന്നേ..'
അവളുടെ മുഖത്തോട് അടുപ്പിച്ചു പരസ്പരം മൂക്കുകൾ ഉരുമ്മി കൊണ്ട് ഞാൻ പറഞ്ഞു

'ആണോ...?
വശ്യതയുടെ

💬 Comments

View all comments