0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസം ആയെന്നോ..'

'ബൈക്ക് നിന്റെ... ഒന്ന് പോയെ നീ...'
ദേഷ്യം കൊണ്ട് പല്ല് കടിച്ചു ഇഷാനി പറഞ്ഞു. അവൻ നമ്പർ ഇറക്കിയത് ആണെന്ന് അവൾ മനസിലാക്കിയില്ല.. അവളുടെ ദേഷ്യം കണ്ടു രാഹുൽ എന്നെ മിഴിച്ചു നോക്കി. ഞാൻ കണ്ണ് കൊണ്ട് ഞങ്ങൾ തമ്മിൽ സെറ്റ് ആയെന്ന് ആക്ഷൻ കാണിച്ചു. അത് മനസിലാകാഞ്ഞിട്ട് ആണോ അതോ വിശ്വസിക്കാൻ കഴിയാഞ്ഞിട്ട് ആണോ അവൻ പിന്നെയും കണ്ണ് മിഴിച്ചു.. ഒടുക്കം കൈ കൊണ്ട് ഞാൻ ഞങ്ങൾ സെറ്റ് ആയെന്ന് കാണിച്ചപ്പോൾ അവന് കാര്യം പിടികിട്ടി

'എന്തൊക്കെ ആട ഇവിടെ നടക്കുന്നെ..? ഇത് ഞാൻ വിശ്വസിക്കില്ല ..'
അവിശ്വസനീയതയോടെ അവൻ പറഞ്ഞു..

അവന്റെ വാക്കുകൾക്ക് മറുപടി ആയി ഇഷാനി എന്റെ അടുത്തേക്ക് നീങ്ങി വന്നു ചെറുതായ് എത്തികുത്തി എന്റെ കവിളിൽ രാഹുൽ കാൺകെ ഒരുമ്മ തന്നു.. അവന്റെ കണ്ണ് ഇപ്പോൾ പുറത്തേക്ക് വരുമെന്ന നിലക്ക് തുറിച്ചു പോയി.
'ഇപ്പോൾ വിശ്വാസം ആയോ..?
ഉമ്മ കൊടുത്തതിനു ശേഷം അവൾ ചോദിച്ചു

'എന്നാലും ഇതൊക്കെ എപ്പോ..?
അവൻ വാ പൊളിച്ചു കൊണ്ട് ചോദിച്ചു

'ഇന്നലെ... ഒരു നാല് നാലര ആയി കാണും അല്ലേ..?
ഞാൻ ഒരു വഷളൻ ചിരിയോടെ അവളോട് ചോദിച്ചു. ചിരിച്ചു കൊണ്ട് എന്റെ ഇടുപ്പിൽ അവളൊരു നുള്ള് വച്ചു തന്നു

'എനിക്ക് ഇപ്പോളും അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല. സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറയുന്നു.. ഒരു സൂയി വിടാൻ തോന്നുന്നു..'
അവൻ പറഞ്ഞത് മനസിലാകാതെ അവൾ എന്നെ നോക്കി

'അവൻ ഉദ്ദേശിച്ചത് സെലിബ്രേഷൻ ആണ്. റൊണാൾഡോയുടെ.. കയ്യൊക്കെ

💬 Comments

View all comments