Chapter Title : റോക്കി 5 [സാത്യകി]
ഇങ്ങനെ വച്ചു ചെയ്യൂലെ..'
ഞാൻ അവൾക്ക് സൂയി എന്താണെന്ന് മനസിലാക്കി കൊടുത്തു
'ഓ.. അറിയാം അറിയാം..'
അവൾ പറഞ്ഞു
'സാധനം വല്ലോം ഇരിപ്പുണ്ടോ..? ഇല്ലേൽ ഞാൻ പോയി വാങ്ങാം.. ഇത് നമുക്ക് സെലിബ്രേറ്റ് ചെയ്യണ്ടേ..? അടിച്ചു കേറി വരട്ടെ...'
അവൻ ആവേശത്തിൽ പോയി ഫ്രിഡ്ജ് തുറന്നു. പക്ഷെ അതിനുള്ളിൽ പ്രതീക്ഷിച്ച ഒന്നും കാണാഞ്ഞു ഞങ്ങളെ നോക്കിയപ്പോ ഇഷാനി കണ്ണുരുട്ടി നോക്കുന്നത് അവൻ കണ്ടു. ആ സൂചന അവന് മനസിലായി..
'അല്ലേൽ വെള്ളം അടി വേണ്ട അല്ലേ.. ഞാൻ എന്നാൽ നമ്മുടെ ടീമ്സിനെ അറിയിക്കട്ടെ.. അവര് അറിഞ്ഞു കാണില്ലല്ലോ..?
രാഹുൽ ചോദിച്ചു
'അയ്യോ ഇപ്പൊ പറയണ്ട.. നമുക്ക് ഒരു സർപ്രൈസ് കൊടുക്കാം കോളേജിൽ വച്ചു..'
ഇഷാനി പറഞ്ഞു. അങ്ങനെ ആകട്ടെ എന്ന് രാഹുലും വച്ചു. അവന്റെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു. ഞങ്ങൾക്ക് ഇടയിൽ ഒരുപാട് നേരം നിന്നാൽ കട്ടുറുമ്പ് ആകുമെന്ന് മനസിലാക്കി അവൻ പെട്ടന്ന് തന്നെ പോയി. പോകുന്നതിന് മുമ്പ് അവൻ എന്നോട് കൃഷ്ണയേ പറ്റി സംസാരിച്ചു
'നീ അത് അവളോട് പറഞ്ഞോ.? അതോ പറയുന്നില്ലേ..?
'പറഞ്ഞില്ല. പറയാൻ ഇരുന്നതാ.. പക്ഷെ പറ്റിയില്ല. എന്തായാലും ഉടനെ പറയണം..'
ഞാൻ പറഞ്ഞു
'എടാ ഇത് വരെ പറയാഞ്ഞത് നല്ല കാര്യം. നീ എടി പിടി എന്ന് കേറി പറയണ്ട. സാവധാനം മതി. നിങ്ങൾ കുറച്ചു കൂടി ഒക്കെ ക്ലോസ് ആയിട്ട്.. '
അവൻ എന്നെ ഉപദേശിച്ചു. അങ്ങനെ ആകട്ടെ എന്ന് ഞാനും വച്ചു.. അവൻ പോയി കഴിഞ്ഞു ഞാൻ പിന്നെയും ഇഷാനിയുടെ പിന്നാലെ കൂടി.. കുറച്ചു മുന്നേ പാതി
💬 Comments
View all comments