Chapter Title : റോക്കി 5 [സാത്യകി]
അല്പം ബിസി ആയിരുന്നു..'
ഞാൻ പറഞ്ഞു
' എന്നാൽ ഞാൻ അവിടേക്ക് വരാം.. നീ അവിടെ കാണില്ലേ..?
ഫൈസി വീട്ടിലേക്ക് വരാമെന്നാണ് പറഞ്ഞത്
'ഏയ്.. അത് വേണ്ട. ഞാൻ നോക്കട്ടെ...'
അവനോട് വരാമെന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.
'എവിടെ പോകുവാ..?
എന്റെ സംസാരം ശ്രദ്ധിച്ചിരുന്ന ഇഷാനി ചോദിച്ചു
'ഫൈസി അത്യാവശ്യം ആയി ഒന്ന് കാണണം എന്ന് പറഞ്ഞു..'
'നീ പോയാൽ എനിക്ക് ബോർ അടിക്കും.. ഇപ്പോൾ പോവണ്ട..'
അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു..
'ഞാൻ പെട്ടന്ന് വരുമെടി..'
ഞാൻ പെട്ടന്ന് വരാമെന്ന് പറഞ്ഞെങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല. നെക്ക് കിസ്സ് ഒക്കെ അടിച്ചു അവളൊന്ന് ഓൺ ആയി വന്നപ്പോൾ ആയിരുന്നു ഫൈസീയുടെ കോൾ ഇടയ്ക്കു കയറി വന്നത്.
'ഇഷാനി.. നമ്മൾ ഇവിടെ തന്നെ കെട്ടിപിടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി.. പുറത്തൊക്കെ എല്ലാം ഒലിച്ചു പോയോന്നെങ്കിലും അറിയണ്ടേ.. ഞാൻ പോയിട്ട് പെട്ടന്ന് വരാം..'
ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചു. ഞങ്ങൾ രണ്ട് പേരും കുറച്ചു ദിവസം ആയി വീട് വിട്ടു പുറത്തു പോയിട്ടില്ല. ഞാൻ അത് പറഞ്ഞപ്പോ ആണ് ഇഷാനിക്ക് ബോധം ശരിക്കും വീണതെന്ന് തോന്നി
' സോറി.. ഞാൻ പെട്ടന്ന് നീ പോകുവാ എന്ന് പറഞ്ഞപ്പോ മൂഡോഫ് ആയി പോയതാ. ഓഫിസിലെ എന്തെങ്കിലും അത്യാവശ്യം കാര്യത്തിനാകും ചേട്ടൻ വിളിച്ചത്. നീ അത് ശരിയാക്കിയിട്ട് വാ.. വരുമ്പോൾ എനിക്ക് എന്തെങ്കിലും കഴിക്കാൻ കൂടി വാങ്ങിച്ചോണെ..'
ആദ്യം മടിച്ചെങ്കിലും അവസാനം അവൾ എന്നോട് പൊക്കോളാൻ പറഞ്ഞു.
ഞാൻ
💬 Comments
View all comments