0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

ഓരോ ചുംബനത്തിലും പിയേഴ്‌സ് സോപ്പിന്റെ ഗന്ധം എനിക്ക് നല്ലത് പോലെ കിട്ടി. ഞാൻ മെല്ലെ വായ തുറന്നു അവളുടെ കഴുത്തിൽ ആകമാനം നാവിട്ടു നക്കാൻ തുടങ്ങി.. കിസ്സിങ്‌ നല്ലപോലെ നടക്കുന്നുണ്ട് എങ്കിലും നാവ് കൊണ്ടുള്ള പരുപാടി ഞാൻ അധികം എടുത്തിട്ടില്ലായിരുന്നു.. അത് കൊണ്ട് തന്നെ ഇഷാനി പതിവ് പോലെ എതിർക്കാൻ നോക്കി. പക്ഷെ നല്ല ബലത്തിൽ വട്ടം പിടിച്ചിരുന്ന കൊണ്ട് അവൾക്ക് കുതറി മാറാനൊന്നും പറ്റിയില്ല. കിസ്സ് തന്നെ അവൾക്ക് ഇക്കിളിയുടെ മേളം ആണ് അപ്പോൾ നാവിടുന്നത് സഹിക്കാൻ പോലും പറ്റുന്നുണ്ടാവില്ല..

'ഇങ്ങനെ ഒന്നും വേണ്ടടാ...'
അവൾ പതിഞ്ഞ സ്വരത്തിൽ ഒട്ടും ആത്മാർത്ഥത ഇല്ലാതെ എന്നെ എതിർത്തു കൊണ്ട് പറഞ്ഞു. ഞാൻ നക്കുന്നത് തുടർന്നപ്പോൾ അവൾ കുറുകുന്നത് എനിക്ക് അവ്യക്തം ആയി കേൾക്കാം.. ഞങ്ങളുടെ നെക്ക് കിസ്സ് പൊടി പൊടിച്ചു കൊണ്ട് ഇരിക്കുമ്പോ ആണ് ആരുടെയോ കോൾ എന്റെ ഫോണിൽ വരുന്നത്. ആദ്യത്തെ രണ്ട് പ്രാവശ്യം ഞാൻ അത് അവോയ്ഡ് ചെയ്തെങ്കിലും പിന്നെയും കിടന്നു ബെല്ല് അടിച്ചപ്പോ ഞാൻ അവളിൽ നിന്ന് മാറി ഫോൺ എടുക്കാൻ പോയി. കുറച്ചു മുന്നേ എന്നെ എതിർത്ത കക്ഷി ഞാൻ പെട്ടന്ന് മാറിയപ്പോ ഒരു ഇച്ഛാഭംഗത്തോടെ മുഖം ചുളിച്ചു.. എനിക്കത് മനസിലായെങ്കിലും മനസിലായത് പോലെ വച്ചില്ല...

'ഡാ നീ എവിടാ..? എനിക്കൊന്ന് കാണണം നേരിട്ട്..'

വിളിച്ചത് ഫൈസി ആയിരുന്നു

'ഞാൻ വീട്ടിൽ ആണ്.. എന്താടാ കാര്യം..?

'ഒരു അത്യാവശ്യ കാര്യം ആണ്.. നേരിട്ട് കണ്ടു പറയാം.. നീ ഓഫിസിലേക്ക് വരുന്നുണ്ടോ ഇന്ന് വല്ലോം..?

അവൻ ചോദിച്ചു

'ഹേയ് ഇന്ന് ഇല്ല.. ഞാൻ

💬 Comments

View all comments