Chapter Title : റോക്കി 5 [സാത്യകി]
നിൽക്കാൻ പോലും തോന്നിയില്ല. എന്റെ ലൈഫിൽ ഒരുപാട് കിസ്സുകൾ ഉണ്ടായിട്ട് ഉണ്ടെങ്കിലും ഇത്രയും പാഷനേറ്റ് ആയി ചുംബനം എനിക്ക് ഫീൽ ആകുന്നത് ആദ്യമായാണ്. ഇത്രയും കൊതിയോടെ ഞാൻ ഒരു ചുണ്ടിനെയും മുത്തിയിട്ടില്ല. ഇത്രയും രുചിയുള്ള അധരങ്ങൾ ഞാൻ നുകർന്നിട്ടില്ല. അവളുടെ ഉമിനീര് പോലും എനിക്ക് അമൃത് പോലെ ആയിരുന്നു.. രാവിലെ എഴുന്നേൽക്കുമ്പോ മുതൽ രാത്രി കെട്ടിപിടിച്ചു ഉറങ്ങുമ്പോ വരെ ഞങ്ങൾ പരസ്പരം ചുണ്ടുകൾ കൈമാറി.. സ്വീകരണ മുറിയിലെ സോഫയിൽ, ടെറസിൽ, പുറത്തെ പേര മരത്തണലിൽ എല്ലാം ഞങ്ങൾ മതിമറന്നു ചുംബിച്ചു..
അതിനിടയിൽ എന്റെ ചുംബനങ്ങൾ അവളുടെ മുഖത്തിന്റെ അതിർ വിട്ട് മുന്നോട്ടു പോയി. അവളുടെ ചെവികളിലും കഴുത്തിലും ഞാൻ മുഖം കൊണ്ട് ചെന്നു..
'എനിക്ക് ഇവിടെ ഇക്കിളിയാ.. ഇവിടെ വേണ്ട...'
കഴുത്തിൽ മുഖം അമർത്തിയ എന്നെ അല്പം തള്ളി നീക്കിയിട്ട് അവൾ പറഞ്ഞു..
'നിനക്ക് എവിടാ ഇക്കിളി ഇല്ലാത്തത് അതിന്..?
അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ പിന്നെയും അവളുടെ കഴുത്തിൽ ചുംബിച്ചു. ആദ്യം എതിർക്കുമെങ്കിലും ഇഷാനി പിന്നെ വഴങ്ങും. അത് എനിക്ക് ബോധ്യം ആയി തുടങ്ങി.. അവളുടെ വെണ്ണ നിറമുള്ള കഴുത്തിൽ ഞാൻ എന്റെ മീശ ഇട്ടുരച്ചപ്പോൾ ഇഷാനി മുമ്പത്തെക്കാൾ ബലത്തിൽ എന്നെ അമർത്തി കെട്ടിപിടിച്ചു. അവളുടെ കഴുത്തിലെ ജപമാലയിലൂടെ, മിനുസമാർന്ന തൊലികളിലൂടെ ഞാൻ ചുണ്ടുകൾ ഓടിച്ചു.. തൊട്ട് മുമ്പ് കുളിച്ചതിന്റെ ചെറിയൊരു നനവ് അവളുടെ മുടിയിഴകളിൽ ഉണ്ട്. ഇഷാനിയുടെ തോളൊപ്പം ഉള്ള മുടി അലസമായി കിടക്കുകയായിരുന്നു. കുളി കഴിഞ്ഞു അത് ചീകിയിട്ടില്ല. അതെങ്ങനെ കുളിച്ചു കഴിഞ്ഞു വന്ന ഉടനെ ഞാൻ വട്ടം കയറി പിടിച്ചതല്ലേ..
💬 Comments
View all comments