Chapter Title : റോക്കി 5 [സാത്യകി]
ചുംബനം ശരിക്കും ഒരു അത്ഭുതം തന്നെ. എഴുത്തിലും ദൃശ്യത്തിലും ഒക്കെ കൂടി താൻ അറിഞ്ഞ ചുംബനമല്ല അനുഭവത്തിൽ വരുമ്പോൾ കിട്ടിയത്. ഒരെഴുത്തിനും ആ അനുഭൂതി പൂർണമായി വിവരിക്കാൻ കഴിയില്ല..
അർജുൻ പിന്നെയും പിന്നെയും ചുണ്ട് ചപ്പി കൊണ്ടിരുന്നു. അവന്റെ പ്രണയം ഒരു കോടി തവണ അവൻ പറഞ്ഞു കഴിഞ്ഞു. താൻ ഇനി അത് തിരിച്ചു പറയണ്ടേ..? അവൻ ചെയ്യുന്ന പോലെ അവന്റെ ചുണ്ടിൽ തിരിച്ചു ചെയ്യണ്ടേ..? എന്നാലല്ലേ അവന് അറിയൂ തനിക്ക് എന്ത് മാത്രം അവനെ ഇഷ്ടം ആണെന്ന്.. അവൻ കരുതുന്നതിലും എത്രയോ കൂടുതൽ അവനെ താൻ സ്നേഹിക്കുന്നുണ്ട് എന്ന് അവൻ അറിയണ്ടേ..? പക്ഷെ ഇങ്ങനെ ചെയ്യാൻ ഒരു മടി.. പെൺകുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയാണോ..? പെൺകുട്ടികൾക്ക് എന്താ ഇങ്ങനെ ഉമ്മ വച്ചാൽ.. അവർക്കും പ്രണയം ഒരുപോലെ അല്ലേ..? ഇഷാനി ചുംബനത്തിന് ഇടയിൽ ചിന്തിക്കാൻ തുടങ്ങി..
അന്ന് പാർക്കിൽ വച്ചു ആ പിള്ളേർ ചുംബിച്ചത് ഇതേ പോലെ ആണ്. ഇതൊക്കെ എല്ലാ കമിതാക്കളും ചെയുന്നത് തന്നെ ആണ്. പക്ഷെ തനിക്ക് മാത്രം എന്താണ് ഒരു പിന്നോട്ട് വലി.. ഇഷാനി ആലോചിച്ചു..
കിസ്സ് അടി മുന്നോട്ടു പോകുന്തോറും അവളുടെ സഹകരണം പതിയെ പതിയെ കൂടി വന്നു. ചെറുതായ് ഒക്കെ എന്റെ ചുണ്ടിലും ഒന്ന് നുണഞ്ഞു നോക്കാൻ അവൾ തുടങ്ങി.. കിസ്സടി അത് കൊണ്ടൊന്നും തീർന്നില്ല.. അത് ഒരു തുടക്കം മാത്രം ആയിരുന്നു.. പിന്നീട് ഉള്ള ദിവസം എല്ലാം ഞങ്ങൾ അടുത്ത് നിന്ന് മാറാതെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും ഇരുന്നു. രണ്ടാൾക്കും ഇത്തിരി നേരം പോലും ഒന്ന് മാറി
💬 Comments
View all comments